30 കോടിയില്‍ വിസ്മയമൊരുക്കി കല്യാണ പന്തല്‍ ! രവി പിള്ളയുടെ മകളുടെ വിവാഹപ്പന്തല്‍ ഗിന്നസ് ബുക്കിലേക്ക്

കൊല്ലം: പ്രമുഖ വ്യവസായി രവി പിള്ളയുടെ മകള്‍ ആരതിയും ആദിത്യനുമായുള്ള വിവാഹത്തിനായി ഒരുക്കിയ പന്തല്‍ ഗിന്നസ് റിക്കാര്‍ഡിലേക്ക്.കൊല്ലം ആശ്രമ മൈതാനത്ത് നാലേകാല്‍ ലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ എയര്‍ കണ്ടീഷന്‍ ചെയ്ത പന്തലിലാണ് ചരിത്രം കുറിക്കുന്ന ഈ വിവാഹ മാമങ്കം.

news(1)

നിലവിലുള്ള ലോക റിക്കാര്‍ഡ് ബാങ്കോക്കില്‍ നടന്ന രണ്ടര ലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ തീര്‍ത്ത വിവാഹ പന്തലിനാണ്. രാജസ്ഥാനിലെ പ്രശസ്തമായ ജോധ്പൂര്‍ കൊട്ടാരത്തിന്റെ മാതൃകയിലാണ് കല്യാണ പന്തലിന്റെ ഇന്റീരിയര്‍ വര്‍ക്ക് ചെയ്തിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2

താമര മൊട്ട് വിരിഞ്ഞ് മണ്ഡപമായി മാറുന്ന രൂപത്തില്‍ കണ്ണുകളെ വിസ്മയിപ്പിക്കുന്ന കാഴ്ചയാണ് ഇവിടെ ബാഹുബലി സിനിമയുടെ കലാസംവിധായകനായ സാബു സിറിള്‍, പ്രമുഖ പരസ്യ ചിത്ര സംവിധായകനായ ശ്രീകുമാര്‍ മേനോന്റെ ആശയപ്രകാരം നിര്‍വ്വഹിച്ചിരിക്കുന്നത്.

index

ഇന്ത്യയിലെ ഏറ്റവും ചെലവ് കൂടിയ വിവാഹം കൂടിയായിരിക്കുമിത്. ബോളിവുഡ് സിനിമാ അവാര്‍ഡ് നൈറ്റിന്റെ മാതൃകയില്‍ കണ്ണഞ്ചിപ്പിക്കുന്ന വിസ്മയമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

index8878

പ്രമുഖ ചലച്ചിത്ര താരങ്ങളുടെ കലാപരിപാടിയും ലോകത്തില്‍ ഇന്ന് ലഭിക്കുന്ന വിവിധയിനം മുന്തിയ വിഭവങ്ങളും വിവാഹ സല്‍ക്കാരത്തിന്റെ ഭാഗമായി കൊല്ലത്തും, കൊച്ചി ക്രൗണ്‍ പ്ലാസ, ലേ മെറിഡിയന്‍ ഹോട്ടലുകളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

sfs

കേന്ദ്ര മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിമാര്‍ക്കും പുറമെ 42 രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാരും ബഹുരാഷ്ട്ര കമ്പനികളിലെ സിഇഒമാരും ചടങ്ങിനെത്തുന്നുണ്ട്. ദി.ബഹ്‌റിന്‍,ഖത്തര്‍,ദുബായ് എന്നിവിടങ്ങളിലെ രാജകുടുംബാംഗങ്ങളും എത്തും. 80 കോടി രൂപയോളമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വിവാഹ വേദിക്ക് മാത്രമായി 30 കോടിയാണ് ചിലവിടുന്നത്.

 

Top