അത്‌ലറ്റിക്കോ മാഡ്രിഡിനെ തകര്‍ത്ത് റയല്‍ ഫൈനലില്‍

ചാമ്പ്യന്‍സ് ലീഗില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ തകര്‍ത്ത് റയല്‍ ഫൈനലില്‍. ഇരുപാദങ്ങളിലുമായി രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് അത്‌ലറ്റിക്കോയെ പരാജയപ്പെടുത്തി റയലിന്റെ ഫൈനല്‍ പ്രവേശനം. ആദ്യ പാദത്തില്‍ മൂന്ന് ഗോള്‍ ലീഡുമായി ഇറങ്ങിയ റയലിനെ രണ്ടാം പാദമത്സരത്തില്‍ പിടിച്ചുകെട്ടാന്‍ അത്‌ലറ്റിക്കോയ്ക്കായില്ല.

രണ്ടാം പാദത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ അത്‌ലറ്റിക്കോ നേടിയെങ്കിലും റയലിന്റെ ലീഡ് മറികടക്കാനായില്ല. ജൂണ്‍ മൂന്നിന് നടക്കുന്ന ഫൈനലില്‍ യുന്റസാണ് റയലിന്റെ എതിരാളി.
വിചന്റെ കാല്‍ഡറോണില്‍ അവസാന മത്സരത്തില്‍ പൊരുതി ജയിച്ചെങ്കിലും ചാമ്പ്യന്‍സ് ലീഗില്‍ അത്‌ല്റ്റിക്കോയുടെ ഫൈനല്‍ മോഹമെന്ന സ്വപ്നം തകര്‍ന്നടിഞ്ഞു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് രണ്ടാം പാദത്തില്‍ റയലിനെ പരായപ്പെടുത്തിയെങ്കിലും ആദ്യ പാദത്തിലെ മൂന്ന് ഗോള്‍ ലീഡ് റയലിന് ഫൈനല്‍ ടിക്കറ്റ് നല്‍കുകയായിരുന്നു.
എന്ത് വില കൊടുത്തും ഫൈനല്‍ കളിക്കുക എന്ന ലക്ഷ്യത്തോടെ ഇറങ്ങിയ ഡീഗോ സിമിയോണിയുടെ സംഘമായിരുന്നു കാല്‍ഡെറോണില്‍ റയലിനേക്കാള്‍ മികച്ച് നിന്നത്. തുടക്കം മുതല്‍ മുന്നേറിയ അത്‌ല്്റ്റിക്കോയ്ക്കായി 12-ാം മിനിറ്റില്‍ തന്നെ സോള്‍ നിഗ്വേസിന്റെ ആദ്യ ഗോള്‍. നാല് മിനിറ്റിന് ശേഷം റയലിന്റെ ഗോള്‍വല കുലുക്കി അത് ല്റ്റിക്കോയുടെ അടുത്ത ഷൂട്ട്. ഇത്തവണ ഗോള്‍ നേടിയത് പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ അന്റോയിന്‍ ഗ്രീസ്മാന്‍.ഇതോടെ അനായാസ ജയം പ്രതീക്ഷിച്ചിരുന്ന റയല്‍ സമ്മര്‍ദ്ദത്തിലായി. അധികം വൈകാതെ തന്നെ റയലിന്റെ പ്രതിരോധം. 42ാം മിനിറ്റില്‍ റയലിനായി ഇസ്‌കോയുടെ ഗോള്‍ പായിച്ചതോടെ അത്‌ലറ്റിക്കോയുടെ പ്രതീക്ഷ തകര്‍ന്നു. രണ്ടാം പകുതിയിലാകട്ടെ ഇരുടീമുകള്‍ക്കും ഗോള്‍ നേടാനുമായില്ല.ഇതോടെ ഇരു പാദങ്ങളിലുമായി രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് നിലവിലെ ചാമ്പ്യന്മാരായ റയല്‍ ചാമ്പ്യന്‍സ് ലീഗിന്റെ കലാശപ്പോരാട്ടത്തിലേക്ക്. ജൂണ്‍ 3ന് കാര്‍ഡിഫിലെ പ്രിന്‍സിപ്പാലിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ യുവന്റസാണ് റയലിന്റെ എതിരാളി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top