ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് ഡോ: പി കെ ഗോപൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു.
കൊല്ലം : വായനവാരത്തിന്റെ ജില്ലാതല സമാപനം കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ നടന്നു. സമാപന സമ്മേളനം ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ ഡോ.പി കെ ഗോപൻ ഉദ്ഘാടനം ചെയ്തു – ജൻ ശിക്ഷൺ സൻസ്ഥാൻ ഡയറക്ടർ അസ്വ: നടക്കൽ ശശി പി എൻ പണിക്കർ ഫൗണ്ടേഷൻ പ്രസിഡന്റ് എൻ ജയചന്ദ്രൻ കവിയും ഗായകനുമായ ഗണപൂജാരി സാഹിത്യകാരൻ എൻ രാജൻ നായർ ദേശീയ അധ്യാപക അവാർഡ് ജേതാവ് ഗോപാലകൃഷ്ണപിള്ള സ്കൂൾ ഹെഡ്മിസ്ട്രസ്സ് എൽ ശ്രീലത സ്കൂൾ സാഹിത്യ വേദി കൺവീനർ ജി ദിലീപ് സ്റ്റാഫ് സെക്രട്ടറി വി ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു.
വായനാ വാരത്തോടനുബന്ധിച്ച് സ്കൂവായനശാല പ്രവർത്തകരായ അക്ഷര സേനാംഗങ്ങൾ ഒരുക്കിയ പുസ്തക പ്രദർശനവും നടന്നു.
“വായിച്ചു വളരാൻ ഒരു പുസ്തകം തരുമോ ?” എന്ന പദ്ധതിയിലൂടെ ലഭിച്ച പുസ്തകങ്ങളിണ് പ്രദർശിപ്പിച്ചത്.പ്രദർശനം സ്കൂൾ ഹെഡ്മിസ്ട്രസ് ഉദ്ഘാടനം ചെയ്തു. ലൈബ്രറിയൻ ജി.മോഹനൻ അക്ഷര സേന പ്രവർത്തകരായ അജ്ന സിദ്ധിക്ക് ,ആദില, അഫ്റ, ഫാത്തിമി ,അഞ്ജന, ആതിര എന്നിവർ നേതൃത്വം നൽകി.
അക്ഷര സേന തയ്യാറാക്കിയ “സഖി “കൈയെഴുതു മാസികയുടെ പ്രകാശനം കൺവീനർ അജ്ന സിദ്ധിക് നിർവ്വഹിച്ചു.സാഹിത്യ ക്വിസ്, ആസ്വാദന കുറിപ്പ് തയ്യാറാക്കൽ, വായനമത്സരം തുടങ്ങി വൈവിദ്യമാർന്ന അനേകം പരിപാടികളും വായനവാരത്തോടനുബന്ധിച്ച് സ്കൂളിൽ സംഘടിപ്പിച്ചു.