മാഡ്രിഡ്: സ്വന്തം മൈതാനത്ത് വിരുന്നിനെത്തി ഒന്‍പതു പേരായി ചുരുങ്ങിയ റയല്‍വല്ലോര്‍ക്കാനയെ കൂട്ടക്കശാപ്പ് ചെയ്ത് റയല്‍മാഡ്രിഡ് സ്പാനിഷ് ലീഗില്‍ കിരിട പ്രതീക്ഷകള്‍ വീണ്ടും സജീവമാക്കി. 25 മിനിറ്റിനിടെ രണ്ടു ചുവപ്പുകാര്‍ഡ് കണ്ട വല്ലാര്‍ക്കാനോ ഒന്‍പതു പേരായി ചുരുങ്ങിയതോടെയാണ് റയല്‍ ആക്രമിച്ചു കയറിയത്.
കളി തുടങ്ങി മൂന്നാം മിനുറ്റില്‍ തന്നെ ഡാനിലോയുടെ ഗോളില്‍ മുന്നിലെത്തിയ റയലിന് തിരിച്ചടിയായി പത്താം മിനുറ്റില്‍ തന്നെ റയൊ വല്ലക്കനൊ സമനില ഗോള്‍ കണ്ടെത്തി. റയലിനെ ഞെട്ടിച്ചുകൊണ്ട് പന്ത്രണ്ടാം മിനുറ്റില്‍ ലീഡും നേടി.
ലീഡ് നേടി രണ്ട് മിനുറ്റ് കഴിഞ്ഞപ്പോഴേക്കും വല്ലക്കനൊ താരം ടിറ്റോക്ക് ടോണി ക്രൂസിനെ ഫൗള്‍ ചെയ്തതിനു ചുവപ്പ് കാര്‍ഡ് കിട്ടി പുറത്തുപോകേണ്ടി വന്നു, തുടര്‍ന്ന് നേടിയ ലീഡുമായി കളിജയിക്കാം എന്നതായിരുന്നു റയൊ വല്ലക്കനൊയുടെ തന്ത്രം പക്ഷെ
25മത്തെ മിനുറ്റില്‍ ടാനിലോയുടെ ക്രോസ്സില്‍ നിന്നും ഗെരത്ത് ബെയ്ല്‍ റയലിനെ ഒപ്പമെത്തിച്ചു. അതിനിടയില്‍ ചുവപ്പ്കാര്‍ഡ് ലഭിച്ച് വല്ലക്കനോയ്ക്ക് പ്രതിരോധ താരം റൗളിനെ നഷ്ടമായി. ഇതോടെ 9 പേരായി ചുരുങ്ങിയ വല്ലക്കനൊ കടുത്ത സമ്മര്‍ദ്ദത്തിലായി. മനോഹരമായ കിക്കിലൂടെ ഗോളാക്കി റൊണാള്‍ഡൊ റയലിനു ലീഡു നല്കി.
പിന്നീട് റയലിന്റെ തേരോട്ടമാണ് കണ്ടത് ബെയ്ല്‍ നാലും, ബെന്‍സേമ മൂന്നും, റൊണാള്‍ഡൊ രണ്ടും ഗോള്‍ വീതം നേടി.