റൊണാള്‍‍ഡോ തിളങ്ങി…ചാംപ്യന്‍സ് ലീഗ് കിരീടം റയല്‍ മഡ്രിഡിന്

മിലാന്‍ : യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ റയല്‍ മഡ്രിഡ് ചാംപ്യന്‍മാര്‍.ആവേശം നിറഞ്ഞ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പോരാട്ടത്തില്‍ നാട്ടുകാരായ അത്‌ലറ്റിക്കോയെ തോല്‍പ്പിച്ച് റയല്‍ ചാമ്പ്യന്മാര്‍. റയലിന്റെ പതിനൊന്നാമത്തെ കിരീടം നേടി.90 മിനിറ്റില്‍ ഇരുടീമും ഓരോ ഗോള്‍ വീതം നേടി ഒപ്പത്തിനൊപ്പമായിരുന്നു. 32 മിനിറ്റ് എക്‌സ്ട്രാടൈമിലും വിജയ ഗോള്‍ വലയിലാക്കാന്‍ ഇരുടീമുകള്‍ക്കും സാധിച്ചില്ല.നിശ്ചിത സമയത്തും അധിക സമയത്തും കളി 1-1 സമനിലയില്‍ പിരിഞ്ഞതോടെ പെനല്‍റ്റി ഷൂട്ടൗട്ടിലാണ് റയല്‍ ജയിച്ചു കയറിയത്. ഷൂട്ടൗട്ടില്‍ യുവാന്‍ഫ്രാന്‍ അത്‌ലറ്റിക്കോയുടെ നാലാം കിക്ക് പാഴാക്കി. റയലിന്റെ അവസാന കിക്ക് ക്രിസ്റ്റ്യാനോ റൊണാള്‍‍ഡോ ലക്ഷ്യത്തിലെത്തിച്ചതോടെ കിരീടം വീണ്ടും സാന്തിയാഗോ ബെര്‍ണബ്യൂവിലേക്ക്.RAYAR MADRID

ആദ്യ പകുതിയില്‍ സെര്‍ജിയോ റാമോസ് റയലിനായി ഗോള്‍ നേടിയെങ്കിലും 80 -താം മിനിറ്റില്‍ യാനിക് കരാസ്കോ അത്‌ലറ്റിക്കോയ്ക്കു വേണ്ടി ഗോള്‍ മടക്കി. 47-ഴാം മിനിറ്റില്‍ ഫെര്‍ണാണ്ടോ ടോറസിനെ പെപെ പെനല്‍റ്റി ബോക്സില്‍ വീഴ്ത്തിയതിന് അത്‌ലറ്റിക്കോയ്ക്കു പെനല്‍റ്റി ലഭിച്ചെങ്കിലും അന്റോയ്ന്‍ ഗ്രീസ്മാന്റെ കിക്ക് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചു.‌
കളിയുടെ തുടക്കത്തില്‍ റയല്‍ ആക്രമിച്ചു കളിച്ചെങ്കിലും പതിയെ അത്‌ലറ്റിക്കോ കളിയിലേക്കു തിരിച്ചു വന്നു. 15–ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്കാണ് റയലിന്റെ ആദ്യ ഗോളിലേക്കു വഴി തുറന്നത്. ഇടതുവിങില്‍നിന്ന് ടോണി ക്രൂസ് എടുത്ത കിക്ക് അത്‌ലറ്റിക്കോ പെനല്‍റ്റി ബോക്സില്‍ ഗാരെത് ബെയ്ല്‍ പിന്നോട്ടു ഹെഡ് ചെയ്തത് കിട്ടിയത് റാമോസിന്റെ കാല്‍ക്കല്‍. ഒന്നു തട്ടിയേണ്ട പണിയേ റയല്‍ ക്യാപ്റ്റനുണ്ടായിരുന്നുള്ളൂ.Realmadrid-champoins
2014 ഫൈനലില്‍ അത്‌ലറ്റിക്കോയ്ക്കെതിരെ ഗോള്‍ നേടിയ നേട്ടം റാമോസ് ആവര്‍ത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍തന്നെ അത്‌ലറ്റിക്കോയ്ക്കു പെനല്‍റ്റി ലഭിച്ചു. എന്നാല്‍ കളി തീരാന്‍ പത്ത് മിനിറ്റ് ശേഷിക്കെ അത്‌ലറ്റിക്കോയുടെ ഗോള്‍ വന്നു. വഴിയൊരുക്കിയത് പെനല്‍റ്റി തുലച്ച ഗ്രീസ്മാന്‍ തന്നെ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top