മുംബൈ: യു.എസ് കേന്ദ്രമായ ഗോള്‍ഡ്മാന്‍ സച്‌സിന്റെ ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ട് ആസ്തികള്‍ അനില്‍ അംബാനിയുടെ റിലയന്‍സ് മ്യൂച്വല്‍ ഫണ്ട് ഏറ്റെടുക്കും. 243 കോടി രൂപയുടേതാണ് ഇടപാട്. ഗോള്‍ഡ്മാന്‍ സച്‌സിന്റെ ബിസിനസിന്റെ 3.4 ശതമാനം മാത്രമാണിത്്. 4500 കോടി രൂപയുടെ ഓഹരിയഥിഷ്ഠിത ആസ്തിയും 2500 കോടിയുടെ ഡെബ്റ്റ് അസ്സറ്റുമുള്‍പ്പെടെ 7132 കോടിയുടെ ബിസിനസാണ് സച്‌സ് കൈകാര്യം ചെയ്തിരുന്നത്. രണ്ട് കമ്പനികളുടെയും ബോര്‍ഡുകള്‍ ഇടപാടിന് അന്തിമ അനുമതി നല്‍കി. നടപ്പു സാമ്പത്തിക വര്‍ഷം അവസാനത്തോടെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കും. എച്ച്.ഡി.എഫ്.സിക്കും ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യലിനും പിന്നിലായി രാജ്യത്ത് മൂന്നാം സ്ഥാനത്താണ് നിലവില്‍ റിലയന്‍സ് മ്യൂച്വല്‍ ഫണ്ട്. 2012നുശേഷം രാജ്യം വിടുന്ന ഏഴാമത്വിദേശഅസ്സറ്റ് മാനേജ്‌മെന്റ് കമ്പനിയാണ് ഗോള്‍ഡ്മാന്‍ സച്‌സ്. കഴിഞ്ഞ വര്‍ഷം എച്ച്.ഡി.എഫ്.സി മ്യൂച്വല്‍ ഫണ്ട് മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ രാജ്യത്തെ ഫണ്ട് ബിസിനസ് ഏറ്റെടുത്തിരുന്നു. നേരത്തെ ബിര്‍ല സണ്‍ലൈഫ് ഐ.എന്‍.ജി മ്യൂച്വല്‍ ഫണ്ടിനെയും പ്രാമെരിക്ക ഡ്യൂഷെ ബാങ്കിന്റെ മ്യൂച്വല്‍ ഫണ്ടിനെയും ഏറ്റെടുത്തിരുന്നു.