ലാപ് ടോപ് ഉപയോഗിക്കുന്നവര്‍ക്ക് ഒരു ഞെട്ടിയ്ക്കുന്ന വാര്‍ത്ത. ലാപ്‌ടോപ് ഉപയോഗിക്കുന്നവരില്‍ ഭൂരിഭാഗവും വന്ധ്യതയ്ക്ക് ഇരയാകുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.
പലരും ലാപ്‌ടോപ് മടിയില്‍ തന്നെ വച്ചാണ് ഉപയോഗിക്കുന്നത്. ലാപ്‌ടോപ്പിനുള്ളിലെ താപനില 70 ഡിഗ്രി സെന്റിഗ്രേഡാണ്.
അമേരിക്കയിലെ ശാസ്ത്രജ്ഞന്മാര്‍ 29 ചെറുപ്പക്കാരില്‍ ഒരു മണിക്കൂര്‍ ലാപ്‌ടോപ് മടിയില്‍വച്ച് വൃഷണസഞ്ചിയിലുണ്ടാകുന്ന താപവ്യതിയാനത്തെക്കുറിച്ചു പരീക്ഷണം നടത്തുകയുണ്ടായി. ഒരു മണിക്കൂറിനുശേഷം ലാപ്‌ടോപ്പിന്റെ അടിവശം 40 ഡിഗ്രി ചൂടായി. വൃഷണസഞ്ചിയിലെ ചൂട് ലാപ്‌ടോപ് ഉപയോഗിക്കാത്ത വരെക്കാളും ഒരു ഡിഗ്രി ഫാരന്‍ ഹീറ്റ് കൂടുതലായിരുന്നു.
ഈ പരീക്ഷണം സൂചിപ്പിക്കുന്നത് അനങ്ങാതെ ഇരിക്കുന്നതും ലാപ്‌ടോപ്പ് മടിയില്‍ വച്ച് ഉപയോഗിക്കുന്നതും ബീജോല്‍പാദനത്തെ പ്രതികൂലമായി ബാധിക്കും എന്നതാണ്. പേര് ലാപ്‌ടോപ് എന്നാണെങ്കിലും അതു മടിയില്‍ വെച്ച് ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം.