ഹൃദ്രോഗമുണ്ടോ? ബീറ്റ്റൂട്ട് ജൂസ് ഹൃദയഭിത്തികളെ ശക്തിപ്പെടുത്തും

ഹൃദ്രോഗമുണ്ടോ? എങ്കില്‍ ബീറ്റ്റൂട്ട് ജൂസ് കഴിച്ചോളൂ. ഹൃദ്രോഗത്തിന് ഇത് നല്ലതാണ്. ബീറ്റ്റൂട്ട് ജൂസ് ഹൃദയഭിത്തികളെ ശക്തിപ്പെടുത്തുമെന്ന് തെളിഞ്ഞു. നൈട്രറ്റ് ശരീരത്തില്‍ നിന്നും നൈട്രിക് ഓക്സൈഡിനെ ആഗിരണം ചെയ്യുന്നു. ഇത് ഹൃദയത്തിലെ മസിലുകള്‍ക്ക് ആവശ്യമായ വിശ്രമം നല്‍കുന്നു. മെറ്റാബോളിസത്തിനും ഇത് നല്ലതാണ്. അറ്റ്ലറ്റുകള്‍ ബീറ്റ്റൂട്ട് ജൂസ് കഴിക്കുന്നത് അവരുടെ പെര്‍മോഫന്‍സ്് കൂട്ടുന്നതായും പഠനത്തില്‍ കണ്ടെത്തി. ബീറ്റ് റൂട്ട് ജൂസ് കുടിച്ചവര്‍ക്ക് വളരെവേഗത്തില്‍ ഹാര്‍ട്ട് മസിലുകളുടെ പ്രവര്‍ത്തനം തിരിച്ചുകിട്ടുന്നുവെന്ന് പരീക്ഷണത്തില്‍ തെളിഞ്ഞു. ബീറ്റ്റൂട്ട് ജൂസ് കുടിച്ചവര്‍ക്ക് രണ്ടുമണിക്കൂറിനുള്ളിലാണ് നഷ്ടപ്പെട്ട ഹൃദയപ്രവര്‍ത്തനങ്ങള്‍ തിരിച്ചുകിട്ടിയത്. വാഷിങ് ടണ്ണിലെ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനിലാണ് ഇത് സംബന്ധിച്ച പഠനങ്ങള്‍ നടന്നത്.

Top