ഇയാളാണ് എന്നെ കൊന്നത്; മൂന്ന് വയസുകാരന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്തിയപ്പോള്‍ പുറത്തുവന്നത് മൂടിവെയ്ക്കപ്പെട്ട കൊലപാതകം

പുനര്‍ജന്മവും ആത്മാവും ഉണ്ടെന്നതിന് വ്യക്തമായ തെളിവ്. മൂന്ന് വയസുകാരന്റെ വെളിപ്പെടുത്തലിന്റെ പുറകിലാണ് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍. പുനര്‍ജന്മത്തെ കുറിച്ച് വിഭിന്നമായ അഭിപ്രായങ്ങളാണ് ഉള്ളത്. ഇതിനെക്കുറിച്ച് ശാസ്ത്രലോകത്ത് നിരവധി പഠനങ്ങള്‍ നടക്കുകയുണ്ടായി. എന്നാല്‍ ഇതുവരെ പുനര്‍ജന്മമെന്ന് പ്രതിഭാസം ശാസ്ത്രലോകം അംഗീകരിച്ചിട്ടില്ല.

എന്നാല്‍ ഗോലന്‍ ഹൈറ്റ്‌സില്‍ നിന്നുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. അവിടുത്തെ മൂന്ന് വയസുകാരന്‍ ബാലന്റെ വെളിപ്പെടുത്തലാണ് ശാസ്ത്രലോകത്തെ പൊലും ഞെട്ടിച്ചിരിക്കുന്നത്. കഴിഞ്ഞ ജന്മത്തില്‍ താന്‍ വേറെ ഒരാളാണെന്നും തന്നെ ഒരാള്‍ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയതാണെന്നുമാണ് 2014ല്‍ ബാലന്‍ പറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസാരിച്ച് തുടങ്ങിയപ്പോള്‍ തന്നെയുള്ള കുട്ടിയുടെ ആരോപണം ആരും തന്നെ ആദ്യം മുഖവിലയ്‌ക്കെടുത്തില്ല. താന്‍ മരണപ്പെട്ട ഗ്രാമത്തെപ്പറ്റിയും ബാലന്‍ നാട്ടുകാരോട് പറഞ്ഞപ്പോള്‍ അവിടെ ചെന്ന് അന്വേഷിക്കാന്‍ തീരുമാനിച്ചു. അന്വേഷണത്തില്‍ കുട്ടി പറയുന്ന പോലെ ഒരാള്‍ അവിടെ നിന്ന് നാല് വര്‍ഷം മുമ്പ് കാണാതായെന്നും അവിടുത്തെ നാട്ടുകാരും സമ്മതിച്ചു.

തുടര്‍ന്ന് കൊലപാതകിയുടെ പേരും കുട്ടി വെളിപ്പെടുത്തി. അക്കാര്യം അയാളോട് അന്വേഷിച്ചപ്പോള്‍ ഭയപ്പെടുകയും കുറ്റം സമ്മതിക്കുകയും ചെയ്തില്ല. എന്നാല്‍ കുട്ടി മൃതദേഹം മറവ് ചെയ്ത് സ്ഥലം കാണിച്ച് കൊടുത്തു. അവിടെ കുഴിച്ച് നോക്കിയപ്പോള്‍ തലയില്‍ വെട്ട് കൊണ്ട് മരിച്ച ഒരാളുടെ മൃതദേഹം ലഭിക്കുകയും മാത്രമല്ല കൊലപാതകത്തിന് ഉപയോഗിച്ച കോടാലി കൂടി ബാലന്‍ കാണിച്ച് കൊടുത്തപ്പോള്‍ കൊലയാളി കുറ്റം സമ്മതിക്കുകയായിരുന്നു. എന്തായാലും ശാസ്ത്രലോകം ഇതിനു പുറകെയാണിപ്പോള്‍.

Top