ബെര്‍ലിന്‍: യൂറോപ്പ് സാമ്പത്തിക മാധ്യത്തിന്റെ പിടിയിൽ .ജനജീവിതം ദുസ്സഹമാക്കുന്ന തരത്തിൽ യൂറോപ്പിലെ സാമ്പത്തിക രംഗം തകരുന്നു .ഏറ്റവും സമ്പന്നമായി പിടിച്ച് നിന്നിരുന്ന രാജ്യങ്ങളും തകരുകയാണ് .യൂറോപ്പിലാകെ പടരുന്ന സാമ്പത്തിക മാന്ദ്യം ജര്‍മനിയിലേക്ക്. യൂറോപ്പിലെ ഏറ്റവും ശക്തമായ സമ്പദ് ഘടനയാണ് ജര്‍മനിയിലുണ്ടായിരുന്നത്. പക്ഷേ 2023ന്റെ തുടക്കം മുതല്‍ അതിരൂക്ഷമായ രാജ്യത്തെ സാഹചര്യങ്ങള്‍. ജനങ്ങളെ തീവ്രവമായിട്ടാണ് വിലക്കയറ്റം ബാധിച്ചിരിക്കുന്നത്.
വിലക്കയറ്റം അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ച് കയറിയിരിക്കുകയാണ്. പലരും സാധനങ്ങള്‍ വാങ്ങാനാവാതെ ബുദ്ധിമുട്ടുകയാണെന്നാണ് റിപ്പോര്‍ട്ട്. ഉപയോക്താക്കള്‍ ചെലവ് പോലും കുറച്ചിരിക്കുകയാണ്. എല്ലാ മേഖലയിലും മാന്ദ്യം ജര്‍മനിയില്‍ പിടിമുറുക്കിയെന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.
ജിഡിപി 0.3 ശതമാനത്തിന്റെ ഇടിവാണ് ആദ്യ പാദത്തില്‍ ഉണ്ടായിരിക്കുന്നത്. പുതുക്കിയ കണക്കുകള്‍ പ്രകാരം 2022 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 0.5 ശതമാനത്തിന്റെ ഇടിവാണ് ജിഡിപിയില്‍ ഉണ്ടായിരിക്കുന്നത്. തുടര്‍ച്ചയായ രണ്ട് സാമ്പത്തിക പാദത്തിലെ വളര്‍ച്ചയുടെ ചുരുക്കം നോക്കിയാണ് സാമ്പത്തിക മാന്ദ്യത്തെ പ്രവചിക്കുക.
ജര്‍മനി ഈ രണ്ട് കണക്കുകളിലും പിന്നിലാണ്. യൂറോപ്പിനാകെ ഞെട്ടലുണ്ടാക്കുന്നതാണ് ജര്‍മനിയിലെ മാന്ദ്യം. യുഎസ്സില്‍ അടക്കം തീവ്രമായ മാന്ദ്യം യൂറോപ്പിനെ പൂര്‍ണമായും ബാധിച്ചിരിക്കുന്നു എന്നാണ് വ്യക്തമാകുന്നത്. യുക്രൈനിലെ യുദ്ധം അടക്കം ലോകരാജ്യങ്ങളെ പ്രതിസന്ധിയിലേക്ക് നയിക്കുന്ന കാര്യങ്ങളാണ്. ജര്‍മന്‍ ജിഡിപി നെഗറ്റീവ് സിഗ്നലിലാണെന്ന് ധനകാര്യ മന്ത്രി ക്രിസ്റ്റ്യന്‍ ലിന്‍ഡ്‌നര്‍ പറയുന്നു.
മറ്റ് ഉയര്‍ന്ന വികസനമുള്ള സമ്പദ് വ്യവസ്ഥകളുമായി താരതമ്യം ചെയ്യുമ്പോള്‍ വളര്‍ച്ചയ്ക്കുള്ള സാഹചര്യം ജര്‍മന്‍ സമ്പദ് ഘടനയ്ക്ക് നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന് ധനമന്ത്രി പറഞ്ഞു. ജര്‍മനിയെ അവസാന സ്ഥാനങ്ങളിലേക്ക് തള്ളിയിടുന്ന അവസ്ഥയിലേക്ക് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ലിന്‍ഡ്‌നര്‍ പറയുന്നു.
നേരത്തെ അന്താരാഷ്ട്ര നാണ്യനിധിയുടെ റിപ്പോര്‍ട്ടില്‍ ജര്‍മനിയിലും ബ്രിട്ടനിലും മാത്രമായിരിക്കും സാമ്പത്തിക മാന്ദ്യമുണ്ടാവുകയെന്നായിരുന്നു പ്രവചിച്ചത്. വിലക്കയറ്റത്തിന്റെ തീവ്രത കാരണം സാധാരണ ജര്‍മന്‍ ഉപഭോക്താവിന് നിത്യചെലവ് പോലും സാധ്യമാവാത്ത അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ്. സര്‍ക്കാര്‍ തലത്തിലുള്ള ചെലവിടലില്‍ 4.9 ശതമാനമാണ് കുറഞ്ഞിരിക്കുന്നത്.
അതായത് പുതിയ തൊഴില്‍ അവസരങ്ങളെല്ലാം കുറയുമെന്ന് വ്യക്തം. സര്‍ക്കാര്‍ ചെലവിടല്‍ ഇതിനെ ആശ്രയിച്ചാണ് ഉള്ളത്. കാലാവസ്ഥ അനുകൂലമായതും, വ്യവസായ മേഖലയിലെ പുത്തനുണര്‍വും. വിതരണ ശൃംഖല കരുത്താര്‍ജിച്ചതുമെല്ലാം ജര്‍മനിയെ മുന്നോട്ട് നയിക്കാന്‍ പര്യാപ്തമല്ലെന്നാണ് ഐഎന്‍ജിയുടെ ഗ്ലോബല്‍ ഹെഡ് കാര്‍സ്റ്റന്‍ ബര്‍സെസ്‌കി പറഞ്ഞത്.
ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളിലായി നിക്ഷേപത്തില്‍ വളര്‍ച്ചയുണ്ടായിട്ടുണ്ട്. 2022ലെ രണ്ടാം പാതി നിക്ഷേപത്തില്‍ ദുര്‍ബലമായിരുന്നു. മെഷിനറി മേഖലയിലാണ് ഇന്‍വെസ്റ്റ്‌മെന്റ് വളര്‍ച്ച രേഖപ്പെടുത്തി. നിര്‍മാണ മേഖലയിലും വളര്‍ച്ച കൈവരിച്ചിട്ടുണ്ട്.
കയറ്റുമതി 0.4 ശതമാനം കൂടിയപ്പോള്‍, ഇറക്കുമതി 0.9 ശതമാനം കുറഞ്ഞു. ഇന്ധന വിലയിലെ കുതിച്ച് കയറ്റം ജര്‍മനിയെ വല്ലാതെ ബാധിച്ചിരിക്കുകയാണ്. രണ്ടാം പാദത്തില്‍ ചെറിയ തോതില്‍ വളര്‍ച്ച കൈവരിക്കുമെന്ന പ്രതീക്ഷയിലാണ് ജര്‍മന്‍ ബുണ്ടസ്ബാങ്ക്.