കായല്‍ നികത്തി പണിത യൂസഫലിയുടെ ഫൈവ് സ്റ്റാര്‍ ഹോട്ടലിനെതിരെ കേന്ദ്രസര്‍ക്കാര്‍; ലുലു ഗ്രൂപ്പിനെതിരെ നടപടി വേണമെന്നും നിര്‍ദ്ദേശം

കൊച്ചി: സര്‍ക്കാര്‍ ഒത്താശയോടെ കോടികളുടെ ഭൂമി തുച്ഛവിലയ്ക്ക് നേടിയ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ കെട്ടിപൊക്കിയ യൂസഫലിയ്ക്ക് തിരിച്ചടി. ബോള്‍ഗാട്ടിക്കടുത്തെ വേമ്പനാട്ടു കായല്‍ തുറമുഖ വകുപ്പിന്റെ ഒത്താശയോടെ 27 ഏക്കര്‍ നികത്തിയെടുത്തത് തീരദേശ നിയമത്തിന് എതിരാണെന്ന് പരിസ്ഥിതി വകുപ്പ് കേന്ദ്രമന്ത്രാലയം നിയമിച്ച മൂന്നംഗ സമിതി കണ്ടെത്തി. കേരള സര്‍ക്കാരിന്റെയോ കേന്ദ്ര സര്‍ക്കാരിന്റെയോ അനുമതിയില്ലാതെ നടത്തിയ കുംഭകോണത്തില്‍ ലുലു ഗ്രൂപ്പിനെതിരെ നടപടി വേണമെന്നും സമിതി ശുപാര്‍ശ ചെയ്തു.

2013ലാണ് കായല്‍ നികത്തി ഭൂമി കയ്യേറുന്ന വിവരം ഹിന്ദു പത്രം പുറത്ത് കൊണ്ടുവന്നത്. സി പി എം നേതാവായ എം.എം ലോറന്‍സ് മാത്രമാണ് കായല്‍ നികത്തുന്നതിനെതിരെ സംസാരിച്ചത്. വിഷയം കോടതിയിലേക്ക് പോയപ്പോള്‍ കോടതിയും കണ്ണടച്ചതായി അരോപണം ഉയര്‍ന്നിരുന്നു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആലുവ സ്വദേശി എന്‍. രാമചന്ദ്രന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അന്വേഷണ സമിതിയെ നിയമിച്ചത്. കൊച്ചി പോര്‍ട്ട് ട്രസ്റ്റിന്റെ ചീഫ് എഞ്ചിനീയര്‍ ജി. വൈദ്യനാഥന്റെ കള്ള വാദങ്ങളെ സമിതി അംഗീകരിച്ചില്ല.

തുറമുഖത്തിന്റെ കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി റെയില്‍വേ, ബസ് സ്റ്റാന്‍ഡ് , ഹോട്ടലുകള്‍ , ഹാളുകള്‍ തുടങ്ങിയ നിര്‍മ്മിക്കാനായി സ്ഥലം അനുവദിക്കാമെന്നാണ് വൈദ്യനാഥന്‍ വാദിച്ചത്. എന്നാല്‍ ഒരു സ്വകാര്യ സ്ഥാപനമായ ലുലു ഒരു കണ്‍വെന്‍ഷന്‍ സെന്റര്‍ തുടങ്ങിയാല്‍ ലഭിക്കുന്ന ‘ഗുണങ്ങള്‍’ വര്‍ണ്ണിക്കാന്‍ തുറമുഖ വകുപ്പിനായില്ല. 2500 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനാകുന്ന കണ്‍വെന്‍ഷന്‍ സെന്ററാണിത്.

രാജ്യരക്ഷയെപ്പോലും അപായത്തിലാക്കി രാജ്യത്തെ വിറ്റുതുലയ്ക്കുന്ന ഉദ്യോഗസ്ഥ കോര്‍പ്പറേറ്റ് ബന്ധം ഈ സംഭവത്തോടെ പുറത്തു വന്നിരിക്കുകയാണ്. നോട്ടു കെട്ടുകളുടെ മഞ്ഞപ്പില്‍ ‘തൂണുകളും’ തകര്‍ന്നു വീഴുകയാണ്.

ബാംഗ്ലൂരില്‍ നിന്നുള്ള ശാസ്ത്രജ്ഞന്‍ എസ്.കെ. സുസര്‍ല (കേരള ശാസ്ത്ര സാങ്കേതിക വിഭാഗം ജോയിന്റ് ഡയറക്ടര്‍ ) , ചെന്നൈയില്‍ നിന്നുള്ള കെ ഒ ബദരീസ് (ദേശീയ തീരദേശ മാനേജ്‌മെന്റ് ), കെ.വി തോമസ് (ദേശീയ ഭൗമ ശാസ്ത്ര പഠന കേന്ദ്രം) എന്നിവരാണ് സമിതിയില്‍ ഉണ്ടായിരുന്നത്.

Top