തിരുവനന്തപുരം: വിദ്യാര്‍ഥി പീഡനം നടക്കുന്നതായി പരാതി ഉയര്‍ന്ന മറ്റക്കര ടോംസ് എന്‍ജിനീയറിങ് കോളജിന്റെ അഫിലിയേഷന്‍ റദ്ദാക്കാന്‍ സാങ്കേതികസര്‍വകലാശാലയുടെ ശുപാര്‍ശ. കോളജിന്റെ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചസംഭവിച്ചിട്ടുണ്ടെന്ന് സാങ്കേതിക സര്‍വകലാശാല നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് അഫിലിയേഷന്‍ റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇതുസംബന്ധിച്ച റിപോര്‍ട്ട് സാങ്കേതിക സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ.ജെപി പത്മകുമാര്‍ സര്‍ക്കാരിന് കൈമാറി. ടോംസ് കോളജില്‍ തെളിവെടുപ്പിനെത്തിയ സാങ്കേതിക സര്‍വകലാശാലയിലെ വിദഗ്ധസംഘത്തിന് വിദ്യാര്‍ഥികൡനിന്ന് ലഭിച്ച പരാതികളില്‍നിന്ന് ബോധ്യപ്പെട്ട കാര്യങ്ങളാണ് റിപോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
ടോംസ് കോളജ് മോശം സാഹചര്യത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു പ്രധാന കണ്ടെത്തല്‍. കോളജില്‍ അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണ്. നാലുപേര്‍ തങ്ങേണ്ട മുറിയില്‍ പതിനഞ്ചോളം പേരാണ് താമസിക്കുന്നത്. ലേഡീസ് ഹോസ്റ്റലിലേക്കുള്ള ചെയര്‍മാന്റെ രാത്രി സന്ദര്‍ശനത്തെക്കുറിച്ചും വിദ്യാര്‍ഥിനികള്‍ പരാതിപ്പെട്ടിരുന്നു. കൂടാതെ മതിയായ യോഗ്യതകളില്ലാതെയാണ് ടോംസ് കോളജിന് അംഗീകാരം ലഭിച്ചതെന്നും വ്യക്തമായിരുന്നു. സാങ്കേതികസര്‍വകലാശാലയുടെ ഇപ്പോഴത്തെ വൈസ് ചാന്‍സലര്‍ ഡോ. കുഞ്ചെറിയ 2014 ല്‍ എഐസിടിഇ സെക്രട്ടറിയായിരിക്കുമ്പോഴാണ് കോളജിന് അംഗീകാരം ലഭിച്ചത്.
കോളജ് പ്രവര്‍ത്തിക്കാനുള്ള അംഗീകാരം ലഭിക്കണമെങ്കില്‍ 10 ഏക്കര്‍ സ്ഥലം വേണമെന്ന് നിയമമുള്ളപ്പോള്‍ മൂന്നുനിലയുള്ള സ്ഥാപനം പ്രവര്‍ത്തിക്കുന്നത് 50 സെന്റില്‍ മാത്രമാണെന്നായിരുന്നു പരിശോധനയില്‍ വ്യക്തമായത്.ടോംസ് കോളജിലെ 30 രക്ഷിതാക്കള്‍ ചെയര്‍മാനെതിരേ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് സാങ്കേതികസര്‍വകലാശാലാ രജിസ്ട്രാര്‍ കോളജിലെത്തി പരിശോധന നടത്തിയത്. അതേസമയം, പാമ്പാടി നെഹ്രു എന്‍ജിനീയറിങ് കോളജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നും സാങ്കേതികസര്‍വകലാശാല സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ജിഷ്ണു കോപ്പിയടിച്ചതിന് തെളിവില്ല. ചാലക്കുടി മേഖലയില്‍ ഏഴിടങ്ങളില്‍ തീപ്പിടിത്തംചാലക്കുടി: ചാലക്കുടിയിലെ വിവിധ മേഖലകിളിലായി ഏഴോളം സ്ഥലത്ത് തീപടര്‍ന്നു. അതിരപ്പിള്ളി ചക്രപാണിയില്‍ മൂന്നേക്കറോളം റബര്‍ തോട്ടത്തില്‍ തീപടര്‍ന്നു. ഉച്ചയ്ക്ക് 2ഓടെയായിരുന്നു സംഭവം. നാട്ടുകാരുടെ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രമ വിദേയമാക്കിയത്. കൂടപ്പുഴ, പോട്ട, മരത്തോമ്പിള്ളി ക്ഷേത്രത്തിന് സമീപം, ഡിവൈന്‍ ധ്യാന കേന്ദ്രത്തിന് സമീപം, പൂലാനി എന്നിവിടങ്ങളില്‍ പലസമയങ്ങളിലായി തീപിടുത്തമുണ്ടായി.