സ്‌പോട്സ് ലേഖകൻ
റെക്കോർഡുകളുടെ കളിത്തോഴനാണ് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ഡിവില്ലിയേഴ്‌സ്.. ലോക ക്രിക്കറ്റിലെ സർവ വെടിക്കെട്ടുകളുടെയും റെക്കോർഡ് എ.ബി.ഡിയുടെ പേരിൽ തന്നെ.. എന്നാൽ ഇന്ന് ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ ഒരു മോശം റെക്കോർഡും താരത്തിന്റെ പേരിലായി. 2016ൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്തായ ബാറ്റ്‌സ്മാൻ എന്ന പേര്, നാലു തവണ.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
മത്സരത്തിൽ ഡിവില്ലിയേഴ്‌സ് ഗോൾഡൻ ഡെക്കായെങ്കിലും ഡേവിഡ് മില്ലറുടെ ബാറ്റിങ് മികവിൽ പ്രോട്ടീസ് ഉജ്വല വിജയം നേടി. മൂന്നു മത്സരങ്ങളുള്ള ട്വന്റി20 പരമ്പരയിൽ 10ന് മുന്നിലെത്താനും ദക്ഷിണാഫ്രിക്കക്കായി.