തിരുവനന്തപുരം: നിയമനക്കോഴ കേസില്‍ പരാതിക്കാരനായ മലപ്പുറം സ്വദേശി ഹരിദാസിനെ നിലവില്‍ പ്രതിയാക്കേണ്ടെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു. ഹരിദാസിനെ സാക്ഷിയാക്കി അന്വേഷണം മുന്നോട്ട് പോകാമെന്നാണ് നിയമോപദേശം. അന്വേഷണത്തിന്റെ അവസാന ഘട്ടത്തില്‍ തെളിവുകള്‍ വരുന്ന മുറക്ക് പ്രതിയാക്കുന്നത് തീരുമാനിക്കാമെന്നും ഈ കേസില്‍ അഴിമതി നിരോധന വകുപ്പ് നിലനില്‍ക്കില്ലെന്നും നിയമോപദേശം ലഭിച്ചു. കന്റോണ്‍മെന്റ് പൊലീസാണ് കേസില്‍ നിയമോപദേശം തേടിയത്. അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ കല്ലംമ്പിളി മനുവാണ് നിയമോപദേശം നല്‍കിയത്.
ആരോഗ്യവകുപ്പില്‍ മരുമകള്‍ക്ക് താല്‍ക്കാലിക നിയമം ലഭിക്കുന്നതിനായി ആരോഗ്യമന്ത്രിയുടെ പി എ അഖില്‍ മാത്യുവിന് ഒരു ലക്ഷം രൂപ നല്‍കിയെന്നായിരുന്നു മലപ്പുറം സ്വദേശി ഹരിദാസിന്റെ പരാതി.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക