കൊച്ചി: പ്രശസ്ത സംവിധായകന്‍ രാജേഷ് പിള്ള (41) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാള്‍ ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയില്‍ നിന്നു വിദഗ്ധ ചികില്‍സയ്ക്കായി വ്യാഴാഴ്ച കൊച്ചി പിവിഎസ് ആശുപത്രിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ക്ക് ജീവന്‍ രക്ഷിക്കാനാകാത്തവിധം മോശമായിരുന്നു രാജേഷ് പിള്ളയുടെ ആരോഗ്യാവസ്ഥ.
രാജേഷ് പിള്ളയുടെ പുതിയ സിനിമയായ വേട്ട ഇന്നലെ റിലീസ് ചെയ്തിരുന്നു.
സിനിമയുടെ ചിത്രീകരണത്തിനായി പലപ്പോഴും ആശുപത്രിയില്‍ നിന്നാണ് അദ്ദേഹം എത്തിയിരുന്നത്. സിനിമയുടെ ഫൈനല്‍ മിക്‌സിങ് നടക്കുന്നതിനിടെ ന്യൂമോണിയ കൂടി പിടിപെട്ടതോടെ നില വഷളാകുകയായിരുന്നു. വിദഗ്ധ ചികിത്സ ലഭിച്ചെങ്കിലും അദ്ദേഹത്തിന്റെ ശരീരം മരുന്നുകളോടു പ്രതികരിക്കാതിരുന്നതാണ് മരണകാരണമായത്.
ഹൃദയത്തില്‍ സൂക്ഷിക്കാന്‍, ട്രാഫിക്, മിലി തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മലയാള സിനിമയില്‍ നവസിനിമാ തരംഗത്തിനു തുടക്കമിട്ടത് രാജേഷ് പിള്ളയുടെ ട്രാഫിക് ആണ്