ഗീതുവിനും പാർവതിക്കും റെഡ് കാർഡ്: ഇനി സിനിമയുണ്ടാകില്ല; വെട്ടാനൊരുങ്ങി മമ്മൂട്ടിയും ടീമും

സിനിമാ ഡെസ്‌ക്

കൊച്ചി: മലയാള സിനിമയിൽ ദിലീപിന്റെ അറസ്റ്റിനു ശേഷമുണ്ടായ വിരുദ്ധ ചേരി വികാരം സകല സീമകളും ലംഘിക്കുന്നു. ദിലീപിന്റെ അറസ്റ്റിനു ശേഷം രൂപമെടുത്ത വനിതാ കൂട്ടായ്മ സൂപ്പർ താരങ്ങൾ അടക്കമുള്ളവരെ ചോദ്യം ചെയ്തു രംഗത്ത് എത്തിയിരുന്നു. ഇതിനു പിന്നാലെ മമ്മൂട്ടിയെ പരസ്യമായി വിമർശിച്ച് നടിമാരായ പാർവതിയും, ഗീതു മോഹൻദാസും രംഗത്ത് എത്തുകയും ചെയ്തു. ഇതിനിടെയാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ സിനിമാ മേഖലയെ സംബന്ധിച്ചു് ഏറെ ആശങ്ക പടർത്തുന്നതാണ്.  നടൻ മമ്മുട്ടിയെ അധിക്ഷേപിക്കുന്ന രൂപത്തിൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയിൽ സംസാരിച്ച നടി പാർവതിയെയും അതിന് പ്രേരണ നൽകിയ ഗീതു മോഹൻദാസിനെയും മലയാള സിനിമാ മേഖലയിലെ വലിയൊരു വിഭാഗം ബഹിഷ്‌ക്കരിക്കാനൊരുങ്ങുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കസബയിലെ മമ്മുട്ടിയുടെ കഥാപാത്രത്തെ സിനിമാ പ്രവർത്തകയായ പാർവതി വിമർശിച്ചത് പ്രത്യേക ‘അജണ്ട’ മുൻ നിർത്തിയാണെന്നും പാർവതിയും ഗീതു മോഹൻദാസുമെല്ലാം ഉൾപ്പെടുന്ന വുമൺ കളക്ടീവ് ഇൻ സിനിമ സംഘടനയുമായി താര സംഘടനയായ ‘അമ്മ’ സഹകരിക്കാത്തതാണ് പ്രകോപനത്തിന് കാരണമെന്നുമാണ് ഒരു വിഭാഗം പറയുന്നത്.

നിലവിൽ അമ്മയുടെ ജനറൽ സെക്രട്ടറിയാണ് മമ്മുട്ടി.

വുമൺ കളക്ടിവ് ഇൻ സിനിമ സംഘടനക്ക് എതിരല്ലെന്ന് അമ്മ ഭാരവാഹികൾ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും വിരലിലെണ്ണാവുന്ന വനിതാ സിനിമാ പ്രവർത്തകർ മാത്രമാണ് ആ സംഘടനയോട് നിലവിൽ സഹകരിക്കുന്നത്.

‘അമ്മയെ’ പേടിച്ചിട്ടാണ് മറ്റുള്ളവർ സഹകരിക്കാത്തതെന്നാണ് വുമൺ കളക്ടീവ് ഇൻ സിനിമ സംഘടനയിലെ തലപ്പത്തെ ആക്ഷേപം.

മലയാള സിനിമയിൽ വല്ലാതെ ഇനി പാർവതിയെ പോത്സാഹിപ്പിക്കേണ്ടതില്ലെന്നതാണ് നിർമ്മാതാക്കളും സംവിധായകരും താരങ്ങളും ഉൾപ്പെടുന്ന വലിയ വിഭാഗത്തിന്റെ തീരുമാനമത്രെ.

ഗീതു മോഹൻദാസ് – രാജീവ് രവി കൂട്ട് കെട്ട് ഒരുക്കുവാൻ പോവുന്ന കമ്മട്ടിപ്പാടം – 2 വിനോട് ദുൽഖർ സൽമാനും സഹകരിക്കില്ലെന്നാണ് സൂചന.

മമ്മൂട്ടിയെ സ്ത്രീവിരുദ്ധനായി ചിത്രീകരിക്കാൻ ബോധപൂർവം ശ്രമമുണ്ടായതായാണ് പ്രതിഷേധക്കാരുടെ ആരോപണം.

യുവ നടനെ നായകനാക്കി കൊച്ചിയിലെ പ്രമുഖ നിർമ്മാതാവ് നിർമ്മിക്കാനിരുന്ന സിനിമയിലെ നായികയായി പരിഗണിച്ചിരുന്ന പാർവതിയെ മാറ്റിയതായും വാർത്തകളുണ്ട്.

സ്ത്രീപക്ഷമെന്നോ പുരുഷ പക്ഷമെന്നോ ഒരു സിനിമ ഇല്ലെന്നും സിനിമയെ സിനിമയായി കാണണമെന്നുമാണ് സിനിമാ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്.

ഇത്തരമൊരു നിലപാട് മനസ്സിൽ വയ്ക്കുന്നവർക്ക് എങ്ങനെ സിനിമയിൽ അഭിനയിക്കാൻ കഴിയുമെന്നാണ് ഇവരുടെ ചോദ്യം.

സിനിമാ സംഘടനകളുടെ അടുത്ത് ചേരുന്ന യോഗങ്ങളിലും ‘പാർവതീ വിമർശനം’ ചൂടുള്ള ചർച്ചക്ക് വഴിമരുന്നിടും.

Top