സ്വന്തം ലേഖകൻ
ബ്യൂണോസ് എയേഴ്‌സ്: ഫുട്‌ബോൾ മത്സരത്തിനിടെ ചുവപ്പു കാർഡ് കാണിച്ചതിന് റഫറിയെ കളിക്കാരൻ വെടിവച്ച് കൊന്നു. അർജന്റീനയിലാണ് ദാരുണസംഭവം അരങ്ങേറിയത്. വെടിയേറ്റ 48കാരനായ സെസാർ ഫ്‌ലോഴ്‌സ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെട്ടു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
എതിർ ടീമിലെ ഒരു കളിക്കാരനെ തള്ളിത്താഴെ ഇട്ടതിനാണ് റഫറി ചുവപ്പ് കാർഡ് കാണിച്ചത്. പുറത്തു പോയ കളിക്കാരൻ തോക്കെടുത്ത് തിരികെ വന്ന ശേഷം റഫറിക്കു നേരെ നിറയൊഴിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. വെടിയുതിർത്ത സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ട കളിക്കാരനു വേണ്ടി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.