ഒരു മാസം കൊണ്ട് 10 കിലോ കുറയ്ക്കാം

സൗന്ദര്യത്തിനും ആരോഗ്യത്തിനും തടു കൂടാതിരിക്കുന്നതാണ് നല്ലത്. തടി കുറയ്ക്കുന്നതിനായി വിപണിയില്‍ കിട്ടുന്ന കൃത്രിമ മാര്‍ഗങ്ങള്‍ക്കു പുറകേ പോകേണ്ട. ചെറുനാരങ്ങയാണ് ഇതിനൊരു വഴി. പ്രത്യേക രീതിയില്‍ തയ്യാറാക്കിയ ചെറുനാരങ്ങാവെള്ളം കൊണ്ട് 1 മാസം 10 കിലോ വരെ കുറയ്ക്കാം. ഇതിനു വേണ്ടത്.

ഒരു ചെറുനാരങ്ങ, ഒരു ചെറുനാരങ്ങാക്കഷ്ണം, ഒരു കപ്പു വെള്ളം, 1 ടീസ്പൂണ്‍ കുരുമുളകുപൊടി, 1 ടീസ്പൂണ്‍ മുളകുപൊടി, 1 സ്പൂണ്‍ തേന്‍ എന്നിവയാണ് ഇതിനു വേണ്ടത്. ചെറുനാരങ്ങ പിഴിഞ്ഞു ജ്യൂസെടുക്കുക. ഇതില്‍ വെള്ളം ചേര്‍ക്കണം. പിന്നീട് തേന്‍ ചേര്‍ത്തിളക്കുക.തേന്‍ ചേര്‍ത്ത ശേഷം ഇതിലേയ്ക്ക് കുരുമുളുകു, മുളകുപൊടികള്‍ ചേര്‍ത്തിളക്കുക. ഇതിലേയ്ക്ക് ഒരു കപ്പു ചൂടുവെള്ളം ചേര്‍ത്തിളക്കണം. ചെറുനാരങ്ങാക്കഷ്ണം ഇതിലേയ്ക്കിടുക. ഈ മിശ്രിതം തണുത്ത ശേഷം കുടിയ്ക്കാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നതാണ് ഏറ്റവും നല്ലത്.ഇത് അടുപ്പിച്ച് അല്‍പദിവസം കുടിയ്ക്കുന്നത് ഒരു മാസത്തില്‍ 10 കിലോ വരെ കുറയാന്‍ സഹായിക്കും. തടിയും വയറും കുറയാന്‍ മാത്രമല്ല, ശരീരത്തില്‍ നിന്നുള്ള വിഷാംശം നീക്കം ചെയ്യാനും ലിവറിന്റെ ആരോഗ്യത്തിനുമെല്ലാം ഇത് ഏറെ ഗുണകരമാണ.് തേന്‍ കൊഴുപ്പു കത്തിച്ചു കളയും, ചെറുനാരങ്ങയിലെ ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തിലെ കൊഴുപ്പും വിഷാംശവും നീക്കും. മുളകുപൊടികള്‍ ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിച്ച് അപചയപ്രക്രിയ ശക്തിപ്പെടുത്തും.

Top