ഇസ്ലാം മതം സ്വീകരിക്കാന്‍ വിസമ്മതിച്ചതിച്ച ക്രിസ്ത്യന്‍ വിശ്വാസിയുടെ ഇരുകൈകളും വെട്ടിമാറ്റി. എന്നാല്‍ ഇയാളുടെ ആരോപണം പൊലീസ് നിഷേധിച്ചിട്ടുണ്ട്. ട്രെയിന്‍ അപകടത്തിലാണ് ഇയാളുടെ ഇരുകൈകളും നഷ്ടമായതെന്നാണ് പൊലീസ് അധികൃതര്‍ പറയുന്നത്.
അഖീല്‍ മാസിഹ് എന്ന 25 വയസുകാരനായ യുവാവാണ് പരാതിക്കാരന്‍. ഇക്കഴിഞ്ഞ ജൂണ്‍ 24ന് അജ്ഞാതരായ ചിലര്‍ ചേര്‍ന്ന് തന്റെ ഇരു കൈകളും വെട്ടിമാറ്റിയതായി ഇയാള്‍ ആരോപിക്കുന്നു. ചിലര്‍ കടന്നു വന്ന് തന്നോട് ഇസ്ലാം മതം സ്വീകരിക്കാന്‍ ആവശ്യപ്പെട്ടുവെന്നും നിരസിച്ചപ്പോള്‍ ആക്രമിച്ചുവെന്നുമാണ് ഇയാള്‍ പറയുന്നത്. എന്നാല്‍ അക്രമികള്‍ ആരാണെന്ന് തനിക്കറിയില്ലെന്നും ഒരു പക്ഷേ ഒരിക്കല്‍ കൂടി അവരെ കണ്ടാല്‍ തിരിച്ചറിയാന്‍ ആയേക്കുമെന്നും ഇയാള്‍ പറയുന്നു.
എന്നാല്‍ ലാഹോര്‍ പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ അമര്‍ പറയുന്നത് ഇയാള്‍ക്ക് ട്രെയിന്‍ അപകടത്തിലാണ് കൈകള്‍ നഷ്ടപ്പെട്ടതെന്നാണ്. ഇയാളെ പരിശോധിച്ച ഡോക്ടര്‍ ഇത് സ്ഥിരീകരിക്കുകയും ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി. റെയില്‍വേ ട്രാക്കില്‍ വച്ച് അപകടമുണ്ടാകുന്നത് കണ്ടതിന് ദൃക്‌സാക്ഷികളുണ്ട്. അതേസമയം മാസിഹിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അജ്ഞാതരായ ആളുകളെ പ്രതിയാക്കി കേസെടുത്തിട്ടുണ്ടെന്നും അമര്‍ പറയുന്നു.