തിരുവനന്തപുരം: വസ്തുകൈമാറ്റ രജിസ്ട്രേഷന് 2014 നവംബറിന് ശേഷം 100മുതല്‍ 300 ശതമാനം വരെ ഫീസ് വര്‍ധിപ്പിച്ചിട്ടും രജിസ്ട്രേഷന്‍ വകുപ്പിന് മതിയാകുന്നില്ല. ന്യായവില 25 ശതമാനമെങ്കിലും കൂട്ടി ആധാരങ്ങളുടെ രജിസ്ട്രേഷന്‍ നടത്തിയില്ളെങ്കില്‍ സ്ഥാനക്കയറ്റം നല്‍കില്ളെന്നും കലക്ഷന്‍ കുറഞ്ഞ സബ് രജിസ്ട്രാര്‍ ഓഫിസുകളിലേക്ക് സ്ഥലം മാറ്റുമെന്നും സബ് രജിസ്ട്രാര്‍മാര്‍ക്ക് വകുപ്പ് മേധാവികളുടെ ഭീഷണി. ഇതിനത്തെുടര്‍ന്ന് ന്യായവില 25ശതമാനം വര്‍ധിപ്പിച്ച് ആധാരങ്ങള്‍ തയാറാക്കാന്‍ രജിസ്റ്ററിങ് ഉദ്യോഗസ്ഥര്‍ ലൈസന്‍സികള്‍ക്ക് നിര്‍ദേശം നല്‍കി. എന്നാല്‍, സ്വയം ആധാരമെഴുതാന്‍ നിയമമുള്ളപ്പോള്‍ ആധാരമെഴുത്തുകാരെ ന്യായവില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിക്കരുതെന്നും സര്‍ക്കാര്‍ ന്യായവില പുതുക്കി നിശ്ചയിക്കുകയോ വര്‍ധിപ്പിക്കുകയോ ചെയ്യുകയാണ് വേണ്ടതെന്നുമാണ് ആധാരമെഴുത്ത് സംഘടനകളുടെ നിലപാട്.
Also Read : വെള്ളച്ചാട്ടത്തില്‍ കണ്ടത് പ്രേതം …?ഞെട്ടിവിറച്ച് കാണികള്‍ …
25 ലക്ഷം രൂപ ന്യായവിലയുള്ള ഭൂമി 2014 നവംബര്‍ വരെ വിലയാധാരം രജിസ്റ്റര്‍ ചെയ്യുന്നതിന് സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന്‍ ഫീസുമായി രണ്ടു ലക്ഷം രൂപയായിരുന്നു ചെലവായിരുന്നത്. എന്നാല്‍, 2014 നവംബര്‍11ന് സര്‍ക്കാര്‍ ഉത്തരവനുസരിച്ച് ന്യായവില 50ശതമാനം വര്‍ധിപ്പിച്ചു. അതുപ്രകാരം 25 ലക്ഷം രൂപ ന്യായവിലയുള്ള ഭൂമി ഇപ്പോള്‍ 37,50,000 രൂപ ന്യായവില കണക്കാക്കി സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന്‍ ഫീസുമായി 3,75,000 രൂപ നല്‍കണം. ഈ ഭൂമി മൂന്നു മാസത്തിനുള്ളില്‍ കൈമാറ്റം രജിസ്റ്റര്‍ ചെയ്താല്‍ 6,67,000 രൂപ സ്റ്റാമ്പ് ഡ്യൂട്ടി വേണ്ടിവരും. ഇത്തരത്തില്‍ ന്യായവിലയുള്ള ഭൂമി കുടുംബാംഗങ്ങള്‍ തമ്മിലെ കൈമാറ്റത്തിന് രജിസ്ട്രേഷനായി 26,000 രൂപ വേണ്ടിയിരുന്നിടത്ത് ഇപ്പോള്‍ 1,50,000 രൂപ ചെലവിടണം.
ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ് LIKEചെയ്യുക:https://www.facebook.com/DailyIndianHeraldnews/