ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യം. ചിത്രത്തിന്റെ തമിഴ് പതിപ്പ് ഒരുക്കിയതും ജീത്തു തന്നെയായിരുന്നു. തമിഴില്‍ ആദ്യം കേന്ദ്ര കഥാപാത്രമായി അഭിനയിക്കാന്‍ സമീപിച്ചത് സാക്ഷാല്‍ രജനീകാന്തിനെ തന്നെയായിരുന്നു എന്നാല്‍ അദ്ദേഹം പിന്നീട് പിന്മാറുകയും കമല്‍ഹാസന്‍ ആ റോളിലെത്തുകയും ചെയ്തു. ഇപ്പോഴിതാ രജനി പിന്മാറിയതിന്റെ യഥാര്‍ത്ഥ കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകന്‍.
ചിത്രത്തിലെ മോഹന്‍ലാല്‍ അവതരിപ്പിച്ച കേന്ദ്ര കഥാപാത്രമായ ജോര്ജുകുട്ടിയെ പോലീസ് സ്റ്റേഷനില്‍ മര്‍ദ്ദിക്കുന്ന സീന്‍ വന്നപ്പോള്‍ ആണ് രജനികാന്ത് അസ്വസ്ഥന്‍ ആയത്. സാധാരണക്കാരനായി അഭിനയിക്കാനുള്ള ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും അത്തരം രംഗങ്ങള്‍ കാണുമ്പോള്‍ തന്റെ ആരാധകര്‍ ഏറെ വേദനിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം . തനിക്കു വേണ്ടി മികച്ച ഒരു തിരക്കഥ തിരുത്തുന്നതിനോടും അദ്ദേഹത്തിന് യോജിപ്പ് ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് അദ്ദേഹം ദൃശ്യം റീമേക്കില്‍ നിന്ന് പിന്മാറിയത് എന്ന് ജീത്തു ജോസഫ് പറഞ്ഞു.
മലയാളത്തില്‍ നിന്ന് ആദ്യമായി അമ്പതു കോടി ക്ലബ്ബില്‍ ഇടം പിടിച്ച ചിത്രമാണ്. ദൃശ്യം. കേവലം നാലര കോടി രൂപയ്ക്കു നിര്‍മ്മിച്ച ഈ ചിത്രം എഴുപത്തിയഞ്ച് കോടി രൂപയ്ക്കു മുകളില്‍ ആണ് ബിസിനസ് നടത്തിയത്. മാത്രമല്ല നാല് ഇന്ത്യന്‍ ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ട ഈ ചിത്രത്തിന്റെ ചൈനീസ് റീമേക് റൈറ്റ്സും വിറ്റു പോയിരുന്നു.