കൊച്ചി: കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കത്തോലിക്കാ സഭ ഇപ്പോഴും സംരക്ഷിക്കുകയാണ്.കേസിൽ പരാതിക്കാരിയായ കന്യാസ്ത്രീക്കും സാക്ഷികള്‍ക്കും നീതി കിട്ടുമെന്ന് കരുതാനാവില്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പെഴ്‌സണ്‍ രേഖാ ശര്‍മ്മ. ഫ്രാങ്കോ മുളയ്ക്കലിന്റെ ഫോട്ടോ പതിച്ച കലണ്ടര്‍ വീടുകളില്‍ തൂക്കി പീഡനകേസിലെ പ്രതികളെ മഹത്വവത്കരിക്കുകയാണ്.ക്രിസ്ത്യൻ സന്യാസസഭകളിൽ കന്യാസ്ത്രീകൾക്കായി ആഭ്യന്തര പരാതി പരിഹാര സമിതി (ഐസിസി) രൂപീകരിക്കണമെന്നു ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമ. സഭ ഇപ്പോഴും ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ സംരക്ഷിക്കുകയാണെന്നും അവർ മാധ്യമ പ്രവർത്തകരോടു സംസാരിക്കവെ കുറ്റപ്പെടുത്തി.
കന്യാസ്ത്രീയെ അധിക്ഷേപിച്ച പി.സി ജോര്‍ജ് എം.എല്‍.എ നോട്ടീസ് നല്‍കിയിട്ടും ഇതുവരെ കമ്മീഷനു മുമ്പാകെ ഹാജരായിട്ടില്ല. ഇനിയും ഹാജരായില്ലെങ്കില്‍ കമ്മീഷന്‍ കടുത്ത നടപടിയിലേക്ക് കടക്കുമെന്നും രേഖാ ശര്‍മ്മ വ്യക്തമാക്കി.പരാതിക്കാരിയായ കന്യാസ്ത്രീയെ അവഹേളിച്ച പി.സി.ജോർജ് എംഎൽഎ ഇതുവരെ കമ്മിഷനു മുന്നിൽ ഹാജരായില്ല. സുഖമില്ല, തിരക്കാണ് എന്നിങ്ങനെ ഒാരോ ന്യായീകരണങ്ങൾ പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറുകയാണ്. അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു സ്പീക്കർക്കു കത്തയച്ചിട്ടുണ്ട്. എംഎൽഎ, എംപി പദവികളേക്കാൾ മുകളിലാണു കമ്മിഷൻ. അറസ്റ്റിന് ഉത്തരവിടാനും കമ്മിഷന് അധികാരമുണ്ട്. ജോർജ് ഇനിയും ഹാജരായില്ലെങ്കിൽ അടുത്ത നടപടികളിലേക്കു കടക്കും. സ്ത്രീ സമൂഹത്തോടു മാപ്പു പറയാൻ പോലും അദ്ദേഹം തയാറായിട്ടില്ലെന്ന് അവർ കുറ്റപ്പെടുത്തി.
കേസില്‍ കന്യാസ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും സഭയ്ക്കുള്ളില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ നിര്‍ബന്ധമാക്കണമെന്നും പി.സി ജോര്‍ജിനെതിരായ നടപടി ഊര്‍ജിതമാക്കണമെന്നും ആവശ്യപ്പെട്ട് എറണാകുളം -അങ്കമാലി അതിരൂപത സുതാര്യത സമിതി ഇന്നലെ രേഖാ ശര്‍മ്മയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
പി.കെ ശശി എം.എല്‍.എയ്‌ക്കെതിരെ നടപടികളുമായി മുന്നോട്ടുപോകും. ഡി.ജി.പിയില്‍ നിന്ന് ഇതുവരെ മറുപടി കിട്ടിയിട്ടില്ല. പരാതിക്കാരി പോലീസിന് പരാതി നല്‍കാത്തത് വിചിത്രമാണെന്നും രേഖാ ശര്‍മ്മ കൊച്ചിയില്‍ പറഞ്ഞു.പി.കെ.ശശി എംഎൽഎയ്ക്കെതിരെ നടപടിയുമായി മുന്നോട്ടുപോകും. പരാതിക്കാരി പൊലീസിനു പരാതി കൈമാറാത്തത് അതിശയിപ്പിക്കുന്നു. പരാതി പൊലീസിനു കൈമാറുകയാണു ചെയ്യേണ്ടത്. പാർട്ടി നടപടിയിൽ കാര്യമില്ല. കമ്മിഷൻ സ്വമേധയാ കേസെടുക്കുകയും ഡിജിപിയിൽ നിന്നു വിശദീകരണം തേടുകയും ചെയ്തെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. എല്ലാ സ്ഥാപനങ്ങളിലും ആഭ്യന്തര പരാതി പരിഹാര സമിതികൾ രൂപീകരിക്കുന്നുവെന്നു സർക്കാർ ഉറപ്പാക്കണം. വിവിധ സർക്കാർ വകുപ്പുകളിൽ ഇപ്പോഴും ആഭ്യന്തര പരാതി പരിഹാര സെൽ ഇല്ലെന്നും അവർ പറഞ്ഞു.