റിലയന്‍സിന്റെ വൈദ്യുതി കരാറില്‍ കോടികളുടെ അഴിമതിയെന്നു റിപ്പോര്‍ട്ട്

റിലയന്‍സില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ ഉണ്ടാക്കിയ കരാറില്‍ കോടികളുടെ അഴിമതിയുണ്ടെന്ന് മുരളീധരന്‍ പറഞ്ഞു. കരാര്‍ അവസാനിചിട്ട് മാസങ്ങള്‍ കഴിഞ്ഞു. ഇപ്പോള്‍ പ്രതിമാസം ഏഴുകോടിയോളം രൂപ കരാറിന്റെ ഭാഗമായി റിലയന്‍സിന് കൊടുക്കുന്നുണ്ട്. വില കുറഞ്ഞ വൈദ്യുതി ഇഷ്ടം പോലെ വിപണിയില്‍ ലഭ്യമാണെന്നിരിക്കെ, ഇത്തരമൊരു ബാധ്യത ഉപയോക്താക്കള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Top