തെലുങ്ക് ചിത്രം 24 കിസ്സസിന്റെ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. സിനിമയിലെ ചൂടന്‍ രംഗങ്ങളാണ് ചര്‍ച്ചക്ക് കാരണമാകുന്നത്. സിനിമയുടെ പേര് സൂചിപ്പിക്കുന്നതുപോെല ട്രെയിലറുകളിലും ചുംബനരംഗങ്ങളുടെ നീണ്ടനിരയാണ്.
ഹേബാ പട്ടേലും അദിത് അരുണുമാണ് സിനിമയില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്. അര്‍ജ്ജുന്‍ റെഡ്ഡി, ആര്‍എക്സ് 100 എന്നീ സിനിമകള്‍ക്ക് ലഭിച്ച ഗംഭീര വിജയത്തിന് പിന്നാലെ തെലുങ്ക് സിനിമകള്‍ സമാനമായ പ്രമേയങ്ങളാണ് കഥകളില്‍ സ്വീകരിച്ചുവരുന്നത്.
നഷ്ടപ്രണയവും ചുംബനരംഗങ്ങളും ഒഴിച്ചുകൂടാന്‍ പറ്റാത്ത അവസ്ഥയാണ് തെലുങ്കില്‍ ഇപ്പോള്‍. അയോധ്യ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 15ന് റിലീസ് ചെയ്യും. ചിത്രത്തിലെ ഈ മാരത്തണ്‍ ചുംബന രംഗങ്ങള്‍ തന്നെയാണ് ട്രെയിലറിന് നല്ല വ്യൂസ് കിട്ടാന്‍ കാരണമെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം.