എയല്‍ടെല്ലും ഐഡിയയും ഒന്നിച്ച് ജിയോയ്ക്ക് പണികൊടുത്തു; പരാതിയുമായി ജിയോ

ന്യൂഡല്‍ഹി: മൊബൈല്‍ സേവനദാതാക്കളായ ഐഡിയക്കും എയര്‍ടെല്ലിനും വൊഡാഫോണിനും എതിരെ റിലയന്‍സ് ജിയോ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയില്‍ (സിസിഐ) പരാതി നല്‍കിയതായി റിപ്പോര്‍ട്ട്. ഐഡിയക്കും എയര്‍ടെല്ലിനും ഇപ്പോള്‍ പഴയ മത്സരമില്ലെന്നാണ് പരാതിയെന്നാണ് സൂചന.

ജിയോക്കെതിരെ ടെലികോം മാര്‍ക്കറ്റില്‍ മുഖ്യ എതിരാളികളായ ഇവര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നു എന്നാണ് പരാതി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പരസ്പരം മത്സരം ഒഴിവാക്കിയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും ജിയോ ആരോപിക്കുന്നു. ജിയോയ്ക്ക് എതിരെ പ്രവര്‍ത്തിക്കുന്നു എന്നു കാണിച്ച് ഐഡിയ, എയര്‍ടെല്‍, ഫെവാഡാഫോണ്‍ കമ്പനികള്‍ക്ക് ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പിഴയിട്ടതിന്റെ പശ്ചാത്തലത്തിലാണ് പരാതി നല്‍കിയിരിക്കുന്നത്.

ലൈസന്‍സ് ചട്ടങ്ങള്‍ ലംഘിച്ചതിന് ട്രായ് മൂന്നു കമ്പനികള്‍ക്കും കൂടി 3,050 കോടി രൂപയാണ് പിഴയിട്ടത്. ജിയോയുടെ കോളുകള്‍ക്ക് ആവശ്യമായ ഇന്റര്‍കണക്ട് പോയിന്റുകള്‍ നല്‍കുന്നില്ല എന്നു കാണിച്ചായിരുന്നു നടപടി

 

Top