ദുരിതാശ്വാസത്തിന് വന്‍ നികുതി: കെട്ടിക്കിടക്കുന്ന അനവധി ലോഡ് സാധനങ്ങള്‍; ബിഹാറിനും കശ്മീരിനും നല്‍കിയ പ്രത്യേക ഇളവ് കേരളത്തിനില്ല

കണ്ണൂര്‍: വിദേശത്ത് നിന്നുള്ള ദുരിതാശ്വാസ സഹായങ്ങള്‍ക്ക് ഈടാക്കുന്നത് വന്‍ നികുതി. ഇതിനാല്‍ നിരവധി ലോഡ് സാധനങ്ങളാണ് വിമാനത്താവളങ്ങളില്‍ കെട്ടിക്കിടക്കുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നും മലയാളികള്‍ ശേഖരിച്ച് അയച്ച വസ്ത്രം, ഭക്ഷണം, മറ്റ് അത്യാവിശ്യ സാധനങ്ങള്‍ എന്നിവയാണ് നികുതിയുടെ പേരില്‍ തടഞ്ഞ് വെച്ചിരിക്കുന്നത്.

പ്രത്യേക പരിഗണനയെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല. ബിഹാറിനും കശ്മീരിനും നല്‍കിയ പ്രത്യേക ഇളവ് കേരളത്തിനില്ല. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കത്ത് നല്‍കിയിട്ട് നാല് ദിവസമായെങ്കിലും നടപടിയൊന്നുമില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, പ്രളയക്കെടുതി നേരിടുന്ന കേരളത്തെ സഹായിക്കാന്‍ ഏല്ലാവരും തയാറാകണമെന്ന് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ് പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശം അദ്ദേഹം നല്‍കി.

സാമ്പത്തിക സഹായത്തിനു പുറമേ മറ്റു സഹായങ്ങള്‍കൂടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളം വലിയ ദുരന്തമാണ് നേരിടുന്നത്. താനും ഭാര്യയും കേരളത്തിലേക്ക് സംഭാവനകള്‍ നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മരുന്നും ഭക്ഷണവുമായി കേരളത്തിലേക്ക് പുറപ്പെടാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടതായും അഖിലേഷ് യാദവ് കൂട്ടിച്ചേര്‍ത്തു.

Top