ന്യൂജനറേഷന്‍ ഡാന്‍സും പാട്ടുമായി ധ്യാനകേന്ദ്രങ്ങള്‍; ഡപ്പാക്കുത്ത് നൃത്തവുമായി വീട്ടമ്മാരും കന്യാസ്ത്രീകളും; ചിരിച്ച് കണ്ണുതള്ളാന്‍ പുതിയ വീഡിയോ

തിരുവനന്തപുരം: വചന പ്രഘോഷണത്തിന് കിസ്ത്യന്‍ ധ്യാനത്തിനും ന്യൂ ജനറേഷന്‍ തരംഗമുണ്ടാക്കാന്‍ ഹല്ലേലൂയ പാട്ടുമായി ക്രിസ്തീയ സഭ കന്യാസ്ത്രീകളടക്കം അരക്കെട്ട് ഇളക്കി കൈക്കൊട്ടി ഡാന്‍സ് ചെയ്യുന്നതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

രോഗശാന്തി ശുശ്രൂഷയ്ക്കുള്ള റിഹേഴ്സല്‍ നടത്തുന്നതിന്റെ വീഡിയോ ദൃശ്യം അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇത്തരം തട്ടിപ്പുകള്‍ ഫസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന പാവം കുഞ്ഞാട് തന്നെയാണ് പുതിയ വീഡിയോയും പുറത്ത് വിട്ടിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പരമ്പരാഗത ശൈലിയില്‍ മുട്ടുകുത്തിയും കൈവിരിച്ച് പിടിച്ചുമുള്ള പ്രാര്‍ത്ഥനയ്ക്കും പകരം സ്റ്റൈലിഷായി പാട്ടുപാടി ഡാന്‍സ് കളിച്ചുള്ള ക്രിസ്തീയ ധ്യാനമാണ് വീഡിയോയില്‍ കാണുന്നത്. ഏതു സഭയാണ് ഈ പുതുതലമുറ ധ്യാനം നടത്തുന്നതെന്ന് വ്യക്തമല്ല.

റെഡി, വണ്‍, ടു, ത്രീ എന്ന് വിളിച്ച് ഹല്ലേലുയ്യ എന്ന പാട്ട് താളാത്മകമായി ധ്യാനത്തിന് നേതൃത്വത്തിന് നല്‍കുന്നയാള്‍ പാടുമ്പോള്‍ ധ്യാനത്തില്‍ പങ്കെടുക്കുന്നവര്‍ കൈകള്‍ പ്രത്യേക താളത്തില്‍ ചലിപ്പിച്ച് ഡാന്‍സ് ചെയ്യുകയാണ്. പുതിയ പരിഷ്‌കാരമായതുകൊണ്ടാവാം സ്ത്രീകള്‍ എല്ലാവരും ചിരിയോടെയാണ് ഡാന്‍സ് ചെയ്യുന്നത്.

ഒന്നാം നിരയിലെ കന്യാസ്ത്രിയുടെ മെയ്വഴക്കത്തോടെയുള്ള ഡാന്‍സ് കണ്ട് ചിരി സഹിക്കാനാകാതെ സമീപത്തു നില്‍ക്കുന്ന ഒരു വിശ്വാസി സ്ത്രീ കസേരയിലേക്ക് മറിയുന്നുണ്ട്. കറിക്കരിയുമ്പോള്‍ വരെ ദൈവത്തെ സ്തുതിക്കാനെന്ന പേരിലാണ് വേദിയില്‍ നിന്ന് ഹല്ലേലൂയ പാടുന്നത്.

Top