ചാവേര്‍ ആക്രമണത്തിന് നിയോഗിക്കപ്പെട്ടയാള്‍ മരണഭയം കൊണ്ട് കരയുന്ന ദൃശ്യങ്ങള്‍ വൈറലാവുന്നു.

ഡമാസ്ക്കസ് :മരണഭയം ഇല്ലാത്ത മനുഷ്യനുണ്ടോ ?മരണം മുന്നില്‍ കാണുമ്പോള്‍ ഏതു ഭീകരനും കരയും .സിറിയയില്‍ ചാവേര്‍ ആക്രമണത്തിന് നിയോഗിക്കപ്പെട്ട യുവാവ് ഭയംകൊണ്ട് കരയുന്ന ദൃശ്യം ഇപ്പോള്‍ ലോകം ചര്‍ച്ച ചെയ്യുകയും നെറ്റില്‍ വൈറലാവുകയും ചെയ്യുന്നു. ഉസ്ബക്കിസ്ഥാന്‍ സ്വദേശിയായ ജാഫര്‍ എന്ന യുവാവാണ് ബോംബുകള്‍ നിറച്ച വാഹനത്തിനുള്ളില്‍ നിന്ന് കരയുന്നത്.

jihadi blastബോംബുകൾ നിറച്ച വാഹനം സിറിയയിലെ ഒരു ഗ്രാമത്തിലേക്കോടിച്ചു കയറ്റി പൊട്ടിത്തെറിക്കുകയെന്ന ദൗത്യമായിരുന്നു ജാഫറിന് ഉണ്ടായിരുന്നത്. എന്നാൽ, വാഹനത്തിൽ കയറിയിരുന്ന ജാഫർ മരിക്കാനുള്ള ഭയംകൊണ്ട് പൊട്ടിക്കരഞ്ഞുപോയി. ഇതുകണ്ട മറ്റു ചാവേറുകൾ ജാഫറിനെ ആശ്വസിപ്പിച്ച് ‘ധൈര്യം’ പകരുന്നത് വിഡിയോയിൽ ദൃശ്യമാണ്. മാത്രമല്ല, എന്റെ പ്രിയ സഹോദരാ പേടിക്കരുതെന്ന് പറഞ്ഞ് ആശ്വസിപ്പിക്കുന്നതും കേൾക്കാം. എന്തായാലും, ഗത്യന്തരമില്ലാതെ എല്ലാവരോടും യാത്രപറഞ്ഞ് പോകുന്ന ജാഫർ, നിമിഷങ്ങൾക്കകം പൊട്ടിത്തെറിക്കുകയും ചെയ്യുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


സിറിയയിൽ അൽഖായിദയ്ക്കു വേണ്ടി പോരാടുന്ന ഭീകര സംഘടനയുടെ ചാവേറായാണ് ജാഫർ ഇവിടെ എത്തിയത്. സ്വയം പൊട്ടിത്തെറിക്കാനുള്ള ഊഴം വന്നപ്പോൾ ഭയന്നുപോയ ജാഫർ ആക്രമണത്തിൽ നിന്ന് പിൻമാറാൻ തീരുമാനിച്ചെങ്കിലും കൂടെയുള്ളവർ നിർബന്ധിച്ച് സ്ഫോടക വസ്തുക്കൾ നിറച്ച വാഹനത്തിനുള്ളിലാക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച സിറിയയിൽ നടന്ന ചാവേർ ആക്രമണമാണ് ക്യാമറയിൽ പകർത്തിയിരിക്കുന്നത്. ഡ്രോൺ വഴി ഈ ചാവേർ ആക്രമണത്തിന്റെ ആകാശദൃശ്യവും അൽഖായിദ വിഡിയോയിൽ പകർത്തിയിട്ടുണ്ട്.

Top