ദേശീയഗാനം ആലപിക്കാതിരിക്കാന്‍ പുതിയ വാദവുമായി ഉത്തര്‍പ്രദേശിലെ മുസ്ലിം പണ്ഡിതര്‍.
ജനഗണമനയില്‍ പറയുന്ന സിന്ധ് പാകിസ്താനിലാണെന്നും അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കാന്‍ തങ്ങളെ കിട്ടില്ലെന്നുമാണ് ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമയിലെ ഉലമമാരും വിദ്യാര്‍ഥികളും പറയുന്നത്.
സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങള്‍ക്കു ശേഷം ദേശീയ ഗാനം ആലപിക്കാത്തതിന്റെ കാരണം ചോദിച്ചപ്പോഴായിരുന്നു മൗലാനാ ഖാലിദ് ഗാസിപുരി നദ്‌വിയുടെ കുഴക്കുന്ന ഈ മറുപടി.
സിന്ധ് എന്ന വാക്ക് ദേശീയഗാനത്തില്‍ നിന്ന് സര്‍ക്കാര്‍ നീക്കുകയാണെങ്കില്‍ ഞങ്ങളത് പാടിക്കോളാം എന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യദിമായ ചൊവ്വാഴ്ച രാവിലെ ഉയര്‍ന്നുനില്‍ക്കുന്ന മദ്രസ കെട്ടിടത്തില്‍ ആഘോഷപൂര്‍വം ദേശീയ പതാക ഉയര്‍ത്തി.
സാരേ ജഹാന്‍ സേ അച്ചാ ആലപിച്ചതിനു ശേഷം രാജ്യസുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രത്യേക കൂട്ടുപ്രാര്‍ഥനയും നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ മധുരം വിതരണം ചെയ്യുകയും പരസ്പരം ആശ്ലേഷിച്ച് ‘ആസാദി കാ ദിന്‍ മുബാറക് ഹോ’ എന്ന ആശംസാ വചനങ്ങള്‍ കൈമാറുകയും ചെയ്തു.
ദേശീയ ഗാനം പാടി അത് കാമറയില്‍ പകര്‍ത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് യു.പി മദ്രസാ ബോര്‍ഡിന്റെ ഭാഗമല്ലാത്ത നദ്‌വത്തുല്‍ ഉലമായ്ക്ക് ബാധകമായിരുന്നില്ല.
എന്നിരുന്നാലും പത്രങ്ങളില്‍ കണ്ട സ്ഥിതിക്ക് തങ്ങള്‍ പരിപാടികളുടെയൊക്കെ ഫോട്ടോ എടുത്ത് വച്ചിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ മൗലാനാ ഡോ. സഈദുര്‍റഹ്മാന്‍ ആസ്മി പറഞ്ഞു.