ലൂസിഫറിനു പിന്നാലെ ബ്രോ ഡാഡിയും തെലുങ്കിലേക്ക്; മോഹന്‍ലാലിന്‍റെ വേഷത്തില്‍ ചിരഞ്ജീവി

മോഹന്‍ലാലും പൃഥ്വിരാജും അച്ഛനും മകനുമായി അഭിനയിച്ച ബ്രോ ഡാഡി തെലുങ്കിലേക്ക്. ചിരഞ്ജീവിയായിരിക്കും മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രമായി എത്തുകയെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തൃഷയായിരിക്കും മലയാളത്തില്‍ മീന അവതരിപ്പിച്ച വേഷത്തിലെത്തുക. യുവതാരം സിദ്ധു ജൊന്നലഗദ്ദ പൃഥ്വിരാജിന്റെ റോളിലും ശ്രീലീല കല്യാണിയുടെ വേഷത്തിലും ചിത്രത്തില്‍ പ്രത്യക്ഷപ്പെടും. കല്യാണ കൃഷ്ണയുടെ സംവിധാനത്തിലാണ് ബ്രോ ഡാഡിയുടെ തെലുങ്ക് പതിപ്പ് ഒരുങ്ങുന്നത്.

മോഹന്‍ലാലിന്റെ രണ്ടാമത്തെ റീമേക്ക് ചിത്രത്തിലാണ് ചിരഞ്ജീവി എത്തുന്നത്. രണ്ടു ചിത്രങ്ങളും മലയാളത്തില്‍ പൃഥ്വീരാജ് ഒരുക്കിയെന്നത് മറ്റൊരു കൗതുകമാണ്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിന്റെ തെലുങ്ക് പതിപ്പ് ഗോഡ്ഫാദര്‍ എന്ന പേരിലാണ് തെലുങ്കില്‍ ഒരുക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top