ഒരു തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തി നല്‍കിയ അഭിമുഖത്തിലാണ് രമ്യ നമ്പീശന്‍ തന്റെ ചീറ്റിപ്പോയ പ്രണയത്തെ കുറിച്ച് പറഞ്ഞത്. ആ പ്രണയ പരാജയത്തില്‍ ഇപ്പോള്‍ വേദനയില്ല എന്നും നടി പറയുന്നു. പ്രണയ പരാജയം സംഭവിച്ചിട്ടുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിയ്ക്കുകയായിരുന്നു നടി. പ്രണയ പരാജയം അതിനെ പ്രണയ പരാജയം എന്ന് പറയാന്‍ കഴിയില്ല. വാസ്തവത്തില്‍ അത് സെറ്റായില്ല. അതുകൊണ്ട് പരസ്പരം സംസാരിച്ച് ആ പ്രണയം അവിടെ ഉപേക്ഷിച്ച് പുറത്തേക്ക് വന്നു. ജിവിതത്തില്‍ പരാജയപ്പെടേണ്ട എനിക്ക് ജീവിതത്തില്‍ പരാജയപ്പെടാന്‍ താത്പര്യമില്ല. അതുകൊണ്ടാണ് അപ്പോള്‍ തന്നെ സംസാരിച്ച് ആ പ്രണയത്തില്‍ നിന്ന് ഞാന്‍ പുറത്തേക്ക് വന്നത്. വേണണെങ്കില്‍ പരാജയ പ്രണയം എന്നൊക്കെ പറയാം- രമ്യ പറഞ്ഞു. ഉണ്ണി മുകുന്ദനൊപ്പം രമ്യ നമ്പീശനെ കുറിച്ച് അത്ര വലിയ പ്രണയ ഗോസിപ്പുകളൊന്നും ഇന്റസ്ട്രിയില്ല. ഇത് പാതിരാമണല്‍ എന്ന ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദനൊപ്പം പ്രണയ ഗോസിപ്പ് വന്നെങ്കിലും രണ്ട് പേരും അത് അപ്പോള്‍ തന്നെ നിഷേധിച്ചു. വിവാഹമില്ലേ വിവാഹത്തെ കുറിച്ചൊന്നും നടി സംസാരിക്കാറേയില്ല. ഇപ്പോള്‍ കരിയറിലാണ് പൂര്‍ണ ശ്രദ്ധ. നിലവില്‍ പ്രണയമൊന്നും ഇല്ലെന്നും രമ്യ നമ്പീശന്‍ പറയുന്നു. കെട്ടുപ്രായം കഴിഞ്ഞില്ലേ എന്നാണ് ചിലരുടെ ചോദ്യം. തിരക്കിലാണ് പാടി തീര്‍ക്കേണ്ട പാട്ടുകളുമായും അഭിനയിച്ചു തീര്‍ക്കേണ്ട സിനിമകളുമായി രമ്യ തിരക്കിലാണിപ്പോള്‍. തമിഴില്‍ നിന്നാണ് കൂടുതല്‍ അവസരങ്ങള്‍ വരുന്നത്. ഗായിക എന്ന നിലയിലാണ് രമ്യ ഇപ്പോള്‍ തമിഴകത്ത് അറിയപ്പെടുന്നത്.