മലയാള സിനിമയില്‍ അഡ്ജസ്റ്റ്‌മെന്റ്, കോംപ്രമൈസ് എന്നീ വാക്കുകള്‍ക്കൊന്നും മാറ്റമില്ല; അനുഭവമുണ്ടായവരുടെ സമ്മതമില്ലാതെ ഫോണ്‍ സംഭാഷണങ്ങള്‍ വെളിപ്പെടുത്താന്‍ പറ്റില്ല; രമ്യാ നമ്പീശന്‍

തമിഴില്‍ മികച്ച ചിത്രങ്ങള്‍ ചെയ്യുന്ന രമ്യാ നമ്പീശന് മലയാളത്തില്‍ അവസരങ്ങള്‍ ഒന്നുമില്ല. സിനിമയില്‍ നിന്നും ഒതുക്കാന്‍ ശ്രമിക്കുകയാണെന്ന് നടി നേരത്തെ വെളിപ്പെടുത്തിയിരുന്നു. തനിക്ക് അവസരങ്ങള്‍ കുറയാന്‍ കാരണം അര്‍ഹിക്കുന്ന ശമ്പളം ചോദിച്ചതിനാലാണെന്ന് രമ്യ ടെലിവിഷന്‍ അഭിമുഖത്തില്‍ തുറന്നുപറഞ്ഞു. സിനിമയുടെ തിരക്കഥ ചോദിക്കുന്നതുകൊണ്ടും ഒഴിവാക്കുകയാണെന്നും രമ്യാ നമ്പീശന്‍ പറഞ്ഞു.

രമ്യയുടെ വാക്കുകള്‍:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ മൂന്ന് കൊല്ലമായി എനിക്ക് എന്തുകൊണ്ട് അവസരം കിട്ടുന്നില്ല? കാരണം ഞാന്‍ എനിക്ക് അര്‍ഹിക്കുന്ന ശമ്പളം ചോദിച്ചു. പിന്നെ ഞാന്‍ തിരക്കഥ ചോദിക്കുന്നതു കൊണ്ടും. നമ്മുടെ ജോലിയോ കഴിവോ ഒന്നുമല്ല മാനദണ്ഡം. നമ്മുടെ പ്രതിഷേധങ്ങളൊക്കെ അടക്കിപ്പിടിച്ചു നിന്നു കഴിഞ്ഞാല്‍ നമ്മള്‍ നല്ല കുട്ടിയാണ്.

പക്ഷേ നമ്മള്‍ എന്തെങ്കിലും നോ പറഞ്ഞാല്‍, അനീതി കണ്ട് പ്രതികരിച്ചാല്‍ നമ്മള്‍ ചീത്ത കുട്ടിയാണ്. നോ പറയണ്ടയിടത്ത് നോ പറഞ്ഞതു കൊണ്ടാണ് എനിക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെട്ടത്. നടി എന്നു പറയുമ്പോള്‍ ഇന്ന ആള് വേണമെന്നും ഇല്ല. നായകന്‍മാര്‍ ചോദിക്കുന്ന ശമ്പളത്തിലും വളരെ കുറച്ചേ നമ്മളും ചോദിക്കുന്നുള്ളൂ. ഞാന്‍ തിരക്കഥ ചോദിച്ചതുകൊണ്ട് എന്നെ ഒഴിവാക്കിയെന്നത് മറ്റൊരിടത്ത് നിന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. ഞാന്‍ എന്തായാലും മലയാള സിനിമ ചെയ്യും. ആരോടും ശത്രുതാ മനോഭാവമല്ല. പക്ഷേ എനിക്ക് സിനിമകള്‍ നിഷേധിക്കപ്പെടാം. എന്നുവെച്ച് ഞാന്‍ തോറ്റുകൊടുക്കാന്‍ ഒരുക്കമല്ല.

ഭയമില്ലാതെ മലയാള സിനിമയില്‍ എല്ലാവര്‍ക്കും വരാന്‍ കഴിയുന്ന അവസ്ഥ ഉണ്ടാകണം. നമ്മുടെ ടീമിലേക്ക് വന്ന ചില കുട്ടികള്‍ പറഞ്ഞതു കേള്‍ക്കുമ്പോള്‍ ഞെട്ടുകയാണ്. അഡ്ജസ്റ്റ്‌മെന്റ്, കോംപ്രമൈസ് എന്നീ വാക്കുകള്‍ക്കൊന്നും ഇപ്പോഴും ഒരു മാറ്റവും വന്നിട്ടില്ല. അങ്ങനെയുള്ള ഫോണ്‍ റെക്കോര്‍ഡ് കോണ്‍വര്‍സേഷനുകള്‍ വരെയുണ്ട്. പക്ഷേ അത് അങ്ങനെ അനുഭവമുണ്ടായവരുടെ സമ്മതമില്ലാതെ വെളിപ്പെടുത്താന്‍ പറ്റില്ല.

Top