എനിക്ക് ഏറെയും പുരുഷ സുഹൃത്തുക്കൾ: നിരവധിപ്പേരുമായി ഡേറ്റിങിൽ ഏർപ്പെട്ടിട്ടുണ്ട്: തുറന്നു പറഞ്ഞ് രഞ്ജിനി ഹരിദാസ്

സ്വന്തം ലേഖകൻ

കൊച്ചി: എന്തും തുറന്നു പറയാനും, ഏതു വേദിയിലും എന്തും കാട്ടാനും ചങ്കുറപ്പുള്ളയാളാണ് രഞ്ജിനി ഹരിദാസ്. പൊതുവേദിയിൽ മറഡോണയോടൊപ്പം നൃത്തമാടിയ രഞ്ജിനി എന്തിനും തയ്യാറാണെന്നത് പരസ്യമായ രഹസ്യമാണ്.
മലയാളത്തിലെ ആങ്കറിംഗിലെ വിപ്ലവമായിരുന്നു ഒരു കാലത്ത് രഞ്ജിനി ഹരിദാസ്.  ആ ശബ്ദവും അവതരണ ശൈലിയും ആദ്യമൊന്നും ‘മലയാളി’യ്ക്ക് ദഹിച്ചില്ലെങ്കിലും പിന്നീട ്ഓരോ വീടുകളിലും രഞ്ജിനി ഒരു കുടുംബാംഗത്തെ പോലെയായി മാറുകയായിരുന്നു. എന്നാൽ പതിയ കാര്യങ്ങൾ മാറി. ഫീൽഡിൽ നിന്നും രഞ്ജിനി ഔട്ടായി. പിന്നാലെ ഏഷ്യാനെറ്റ് വിടുകയും ചെയ്തു. എന്നാൽ അതോടെ രഞ്ജിനി ചാനലുകളിൽ നിന്നും അപ്രതക്ഷ്യയാവുകയായിരുന്നു.
ഏഷ്യാനെറ്റിലെ സ്റ്റാർ സിങ്ങർ സീസൺ 7 കഴിഞ്ഞപ്പോൾ ഏഷ്യാനെറ്റിൽ നിന്നും ഫ്ളവേഴ്സിലേക്ക് പോയി. അതോടെ ഏഷ്യാനെറ്റിൽ നിന്നും വിളി നിർത്തിയെന്നും ഇപ്പോൾ ഫ്ളവേഴ്സും വിളിക്കാത്ത അവസ്ഥയായെന്നും രഞ്ജിനി പറയുന്നു. എന്നാൽ ഇതൊന്നും തന്നെ തളർത്തുന്നില്ലെന്നും എല്ലാം ശരിയാകുമെന്നും അവർ വളരെ കൂളായി തന്നെ പറയുന്നു.
‘പുരുഷ വിരോധിയായാണ് പലരും എന്നെ കാണുന്നത്. എന്നാൽ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ ആൺകുട്ടികളാണ്. ഒരു സാധാരണ പെൺകുട്ടി ഡേറ്റ് ചെയ്യുന്നതിനേക്കാൾ കൂടുതൽ പുരുഷന്മാരെ ഞാൻ ഡേറ്റ് ചെയ്തിട്ടുണ്ട്. എന്നെ നന്നായി മനസ്സിലാക്കാൻ പറ്റിയ ഒരാളെ കിട്ടിയാൽ ഞാൻ വിവാഹം കഴിക്കാനും ആഗ്രഹിക്കുന്നുണ്ട്. ആൺ പെൺ വ്യത്യാസമില്ലാതെ തെറ്റ് എവിടെ കണ്ടാലും ഞാൻ പ്രതികരിക്കും. അതൊന്നും പുരുഷ വിരോധം കൊണ്ടല്ല.’ രഞ്ജിനി പറഞ്ഞു.
അതേസമയം, തന്നെ ഒരു ട്രാൻസ്ജെൻഡറായി കാണുന്നവരുണ്ടെന്നാണ് രഞ്ജി പറയുന്നത്. സ്ത്രീകളുടെയും മിണ്ടാപ്രാണികളായ മൃഗങ്ങളുടെയും ട്രാൻസ് ജെൻഡേഴ്സിന്റെയും പ്രശ്നങ്ങൾക്കെതിരെ താൻ എന്നും ഉറക്കെ സംസാരിച്ചിട്ടുണ്ട്. അതിന് ഒട്ടേറെ പരിഹാസങ്ങളും കളിയാക്കലും കിട്ടിയിട്ടുണ്ടെന്നും എന്നാൽ അതൊന്നും തനിക്ക് പ്രശ്നമല്ലെന്നാണ് രഞ്ജിനി വ്യാക്തമാക്കുന്നത്.
’32-ാം വയസ്സിൽ ഞാനൊരു കുട്ടിയെ ദത്തെടുക്കുമെന്ന് പറഞ്ഞിരുന്നു. പരോക്ഷത്തിൽ അത് സംഭവിച്ചിരിക്കുന്നു. എന്റെ വീട്ടിലെ തോട്ടക്കാരനായ പപ്പുവും ഭാര്യയ്ക്കും ഉണ്ടായ കുട്ടി എനിക്ക് മകളെ പോലെയാണ്. ആ കൊച്ചിന് നാലര വയസ്സുണ്ട്. ഞാനാണ് അവളെ പഠിപ്പിക്കുന്നത്. എന്റെ അമ്മയ്ക്കൊപ്പമാണ് അവൾ ഉറങ്ങുന്നത്. സ്നേഹവും വാത്സല്യവും ഞാനവൾക്ക് കൊടുക്കുന്നു. കാര്യങ്ങൾ ദത്തെടുത്തത് പോലെയായി.’ അവർ പറയുന്നു.
തൃശൂർ കേന്ദ്രമാക്കി ഹ്യുമാനിറ്റി ഫോർ ആനിമൽസ് എന്ന പേരിലുള്ള സംഘടനയുടെ പ്രവർത്തനത്തിൽ താൻ ഇന്ന് വളരെയധികം സന്തുഷ്ടയാണെന്നും രഞ്ജിനി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top