പ്രണയം തലയ്ക്ക് പിടിച്ചപ്പോള്‍ കാമുകന് നഗ്നസെല്‍ഫി അയച്ചു; ബ്ലാക്‌മെയില്‍ ചെയ്ത പണം തട്ടിയ കാമുകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: കാമുകന് പ്രണയം മൂത്തപ്പോള്‍ അയച്ചുകൊടുത്ത നഗ്നഫോട്ടോകള്‍ ഒടുവില്‍ യുവതിയ്ക്ക് പുലിവാലായി. ചിത്രങ്ങള്‍ കാട്ടി കാമുകന്‍ ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടിയതോടെയാണ് യുവതി കുടുങ്ങിയത്. ഒടുവില്‍ ബന്ധുക്കളുടെ ഇടപെടലോടെ കാമുകന്‍ രക്ഷപ്പെട്ടു.

തുടര്‍ന്നള്ള അന്വേഷണത്തില്‍ പാലക്കാട് ആലത്തൂര്‍ പാടൂര്‍ നെയിത്തിയാം പറമ്പു വീട്ടില്‍ രഞ്ജിത്ത് പൊലീസിന്റെ പിടിയിലുമായി. ഫേസ്ബുക്കിലൂടെ കടുത്ത പ്രണയത്തിലായ യുവതി ഇയാള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വാട്‌സ് ആപ്പിലൂടെ നഗ്ന ഫോട്ടോകള്‍ കൈമാറിയിരുന്നു. ഈ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്നായിരുന്നു ഭീക്ഷണി. ഇതോടെ യുവതി പ്രതിസന്ധിയിലായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുവതിയെ ഭീക്ഷണിപ്പെടുത്തി വിവിധ ബാങ്ക് അക്കൗണ്ടു കളിലേയ്ക്ക് പണം നിക്ഷേപിച്ചു. യുവതിയുടെ ബന്ധുക്കളുടെ ഫോണ്‍ നമ്പരുകളിലേയ്ക്ക് നഗ്ന ഫോട്ടോകള്‍ അയയ്ക്കുമെന്ന് ഭീക്ഷണി ഉയര്‍ത്തിയതോടെ യുവതി പണം നല്‍കാന്‍ തുടങ്ങുകയായിരുന്നു. എല്ലാം അതിരു കടന്നപ്പോള്‍ ബന്ധുക്കളെ അറിയിച്ചു. ഇതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. കരുതലോടെ വലവിരിച്ച് വിരുതനെ പൊലീസ് പിടികൂടുകയായിരുന്നു.

യുവതിയുടെ അക്കൗണ്ടില്‍ നിന്ന് വന്‍തോതില്‍ പണം നഷ്ടപ്പെടുന്നത് ബന്ധുക്കളുടെ ശ്രദ്ധയില്‍ പെട്ടുവെന്നാണ് സൂചന. ഇതേ തുടര്‍ന്നാണ് ബന്ധുക്കള്‍ക്ക് സംശയം തുടര്‍ന്നത്. ഈ ചോദ്യം ചെയ്യലിലാണ് യുവതി എല്ലാം തുറന്നു പറഞ്ഞതെന്നാണ് സൂചന.

Top