ദീപികയെയും കത്രീനയെയും വിട്ട് ഇപ്പോള്‍ ആലിയയുടെ പുറകിലാണ് രണ്‍ബീര്‍ കപൂര്‍. ആലിയയുമായി പ്രണയത്തിലാണെന്ന് ഒരു അഭിമുഖത്തിലാണ് നടന്‍ വ്യക്തമാക്കിയത്. താനൊരു പുതിയ പ്രണയത്തിലാണെന്നും കൂടുതലായി അതിനെക്കുറിച്ച് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും രണ്‍ബീര്‍ പറഞ്ഞിരുന്നു.
‘അതിന് സമയവും ശ്വാസവും സ്ഥലവുമൊക്കെ ആവശ്യമാണ്. ആലിയ ആണ് എന്റെ ജീവിതത്തിലെ പുതിയ ആള്‍. അവളുടെ സിനിമകള്‍ കാണുമ്പോള്‍ അഭിനയം കാണുമ്പോള്‍ കൂടാതെ ജീവിതത്തിലെ അവരുടെ പെരുമാറ്റം, അതിലൂടെ അവള്‍ നല്‍കുന്നത് ഞാന്‍ എന്നിലൂടെ തന്നെ ആഗ്രഹിക്കുന്ന കാര്യങ്ങളാണ്. ഞങ്ങള്‍ക്ക് ഇതൊരു പുതിയ അനുഭവമാണ്’.
ഒരുപാട് ആകാംക്ഷയോടെയാണ് പുതിയ പ്രണയബന്ധം ആരംഭിക്കുന്നത്. പുതിയ ആള്‍. പുതിയ താളങ്ങള്‍. ജീവിതത്തില്‍ കുറച്ചുകൂടി പക്വത വന്നതുപോലെ എനിക്ക് തോന്നുന്നു. ബന്ധങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസ്യത കല്‍പ്പിക്കുന്നു.’ എന്നാണ് രണ്‍ബീര്‍ പറഞ്ഞത്.
രണ്‍ബീറിന്റെ പ്രണയകഥ മാധ്യമങ്ങള്‍ ആഘോഷിക്കുമ്പോള്‍ മുന്‍കാമുകി കത്രീനയുടെ ഹൃദയം തകര്‍ന്നിരിക്കുകയാണ്. ആലിയയുടെ അടുത്ത സുഹൃത്താണ് കത്രീന. എന്നാല്‍ സുഹൃത്തിന്റെ മുന്‍കാമുകനെ തന്നെ തെരഞ്ഞെടുക്കുമെന്ന് കരുതിയില്ലെന്ന് സോഷ്യല്‍മീഡിയ പറയുന്നു.
‘അത് വിശ്വസിക്കണമെങ്കില്‍ ഞാനത് കാണണം, കണ്ടതിന് ശേഷം വിശ്വസിക്കും.’. ഇങ്ങനെയാണ് കത്രീന ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റാറ്റസ് കുറിച്ചിരിക്കുന്നത്. ഈ കുറിപ്പിന് പിന്നില്‍ രണ്‍ബീര്‍ ആണെന്നാണ് ആരാധകര്‍ അടക്കം പറയുന്നത്.