
കൊച്ചി: കണക്ക് പരീക്ഷയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചാ വിവാദത്തിന് പിന്നാലെ പ്ലസ് വണ്‍ ജ്യോഗ്രഫി പരീക്ഷയും വിവാദത്തില്‍ ആയിരിക്കുകയാണ്. മോഡല്‍ പരീക്ഷയിലെ ചോദ്യങ്ങള്‍ അതേപടി ആവര്‍ത്തിച്ചു വന്നതാണ് പ്ലസ് വണ്‍ പരീക്ഷയിലെ വിവാദം. മാര്‍ച്ച് 21ന് നടന്ന പരീക്ഷയില്‍ ആകെയുള്ള 60 മാര്‍ക്കില്‍ 43 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് ആവര്‍ത്തിച്ചത്.
ഇടത് അധ്യാപക സംഘടനയായ കെ.എസ്.ടി.എയാണ് മോഡല്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ തയാറാക്കിയിരുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ മോഡല്‍ ചോദ്യപേപ്പറുകള്‍ അതേപടി പകര്‍ത്തിയതായാണ് ആരോപണം.
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം പുറത്തിറക്കിയ ചോദ്യങ്ങള്‍ എസ്.എസ്.എല്‍.സി കണക്കു പരീക്ഷയില്‍ ആവര്‍ത്തിച്ചത് വിവാദമായതിനു പിന്നാലെയാണ് പുതിയ സംഭവം. കണക്കു പരീക്ഷ റദ്ദാക്കിയത് ഈമാസം 30ന് നടത്താനിരിക്കെയാണ് പുതിയ പരീക്ഷ വിവാദം.