വെള്ളത്തില്‍ മുങ്ങിമരിക്കാന്‍ നേരത്ത് ഇക്കയല്ലാതെ ആരുമെന്നെ തൊടരുതെന്ന് ഭൂമിയില്‍ ഒരു ഇത്തയും പറയില്ലെന്ന് ബഷീര്‍ വള്ളിക്കുന്ന്; ഊളത്തരം എഴുതരുതെന്ന് മാധ്യമം

basheer_speakers_forum_April_2011

തിരുവനന്തപുരം: തൊടുപുഴയില്‍ ബൈക്ക് അപകടത്തില്‍പെട്ട് സ്ത്രീയെ രക്ഷിക്കാന്‍ ചെന്ന പട്ടാളക്കാരനായ യുവാവിനോട് ഒരു ഇത്ത പറഞ്ഞ സംഭവം സോഷ്യല്‍മീഡിയയും മാധ്യമങ്ങളും വലിയ വാര്‍ത്തയാക്കി. ‘വെള്ളത്തില്‍ മുങ്ങി മരിക്കുന്ന നേരത്ത് ഇക്കയല്ലാതെ ആരുമെന്നെ തൊടരുത്’ എന്നായിരുന്നു സ്ത്രീ പറഞ്ഞത്. സംഭവത്തിന് ട്രോളുകളുടെ പെരുമഴയും ഉണ്ടായിരുന്നു. എന്നാല്‍, സംഭവം കളിയായി എടുക്കേണ്ടതല്ല. ഇതിനുമുന്‍പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ഇത്തരം ആളുകള്‍ ഈ ഭൂമിയില്‍ ഉണ്ടെന്നാണ് പറഞ്ഞുവരുന്നത്. ഇതിനിടയില്‍ ഇതിനോട് പ്രമുഖ ബ്ലോഗറും പ്രവാസിയുമായി ബഷീര്‍ വള്ളിക്കുന്ന് പ്രതികരിച്ചിരുന്നു. എന്നാല്‍, ബഷീറിനെ വലിച്ചുകീറി ഒട്ടിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തത്. ബഷീറിനെ ഒരു നടന്ന സംഭവം ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് മാധ്യമങ്ങള്‍ പ്രതികരിച്ചത്. ബഷീറിന്റെ പോസ്റ്റിങ്ങനെ..

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

BASHEW

പുഴയില്‍ വീണ ഇത്തയുടെ സ്റ്റോറി കണ്ടപ്പോള്‍ മനസ്സില്‍ വന്ന മൂന്ന് പോയിന്റുകള്‍
1) വെള്ളത്തില്‍ മുങ്ങി മരിക്കുന്ന നേരത്ത് ഇക്കയല്ലാതെ ആരുമെന്നെ തൊടരുത് എന്ന് ഭൂമിയില്‍ ഒരു ഇത്തയും പറയില്ല. രണ്ട് മുറുക്ക് വെള്ളം കുടിച്ചു കഴിഞ്ഞാല്‍ ഇക്കയും ഇക്കാക്കയുമൊക്കെ പമ്പ കടക്കും. ഊളത്തരം എഴുതുന്നവനും അല്പം മൂള നല്ലതാണ്.
2) വാര്‍ത്തയ്ക്ക് എരിവ് കൂട്ടാന്‍ ഫോട്ടോകള്‍ നല്ലതാണ്. എന്ന് വെച്ച് പഞ്ചാബിലെ ഫോട്ടോ തൊടുപുഴയില്‍ ഒഴുക്കരുത്.
3) മുങ്ങിമരിക്കാന്‍ നേരത്ത് ഇക്കയല്ലാതെ ആരുമെന്നെ തൊടരുത് എന്ന് പറഞ്ഞ ഇത്തയാണ് ഈമാനുള്ള ഭാര്യയെന്ന് കമന്റിടുന്നവരെ സൂക്ഷിക്കണം. കലശലായ രോഗബാധയുള്ളവര്‍ അവരാണ്. ഒരിറ്റ് വെള്ളം കൊടുക്കാതെ മുക്കിക്കൊല്ലേണ്ട രോഗമുള്ളവര്‍.

എന്നാല്‍, ഇക്കാര്യത്തില്‍ വള്ളിക്കുന്നിന് പിഴവു പറ്റിയോ? ചോദ്യത്തിന് ഉത്തരം തേടിയാല്‍ എന്തിനെയും സമഗ്രമായി വിലയിരുത്തുന്ന വള്ളിക്കുന്നിന് തെറ്റിയെന്ന് തന്നെ പറയേണ്ടി വരും. വെള്ളത്തില്‍ മുങ്ങി മരിക്കുന്ന നേരത്ത് ‘ഇക്കയല്ലാതെ ആരുമെന്നെ തൊടരുത്’ എന്ന് ഭൂമിയില്‍ ഒരു ഇത്തയും പറയില്ല എന്ന വള്ളിക്കുന്നിന്റെ ഭാഗം ശരിവെക്കാന്‍ സാധിക്കില്ല. കാരണം ഇത്തരമൊരു ബോധം കാത്തുസൂക്ഷിക്കുന്നവര്‍ ബഷീര്‍ വള്ളിക്കുന്നിന്റെ അടുത്തു തന്നെയുണ്ടെന്ന കാര്യം അദ്ദേഹം മറന്നു പോകുകയോ അതോ ശ്രദ്ധയില്‍ പെടുകയോ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെയാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിപ്പിട്ടതെന്ന് പറയേണ്ടി വരും. അന്യപുരുഷന്‍ മകളുടെ ദേഹത്ത് സ്പര്‍ശിച്ചാല്‍ തെറ്റാണെന്ന് വിശ്വസിച്ച് സ്വന്തം മകളെ കടലില്‍ മുങ്ങിത്താഴാന്‍ അനുവദിച്ചത് ദുബായില്‍ തന്നെയുള്ള പിതാവായിരുന്നു. ദുബായില്‍ ജോലി ചെയ്യുന്ന ബഷീര്‍ വള്ളിക്കുന്ന് എന്തായാലും ഇതേക്കുറിച്ച് അറിയാത്തത് ദൗര്‍ഭാഗ്യകരമെന്നേ പറയാന്‍ സാധിക്കുകയുള്ളൂ.

ഇതേക്കുറിച്ച് വാര്‍ത്ത വന്നത് ദുബായിലെ ഓണ്‍ലൈന്‍ പത്രമായ എമിറേറ്റ്സ് 24/7 ന്യൂസ് ആയിരുന്നു. ഈ വാര്‍ത്തയെ കുറിച്ച് വിശ്വാസ്യത നല്‍കുന്ന ഘടകം സംഭവ സ്ഥലത്തുണ്ടായിരുന്ന ലൈഫ് ഗാര്‍ഡിന്റെ അനുഭവ സാക്ഷ്യമായിരുന്നു. 2015 ഓഗസ്റ്റ് ഒമ്പതിന് മുന അഹമ്മദ് എന്ന ലേഖകന്‍ എഴുതിയ വാര്‍ത്ത ലോക മാദ്ധ്യമങ്ങളില്‍ മുഴുവന്‍ വന്നിരുന്നു. ദുബായ് പൊലീസിന്റെ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ വിഭാഗം ഡപ്യൂട്ടി ഡയറക്ടര്‍ ലഫ് കേണല്‍ അഹമ്മദ് ബുര്‍ഖിബാ സംഭവം സ്ഥിരീകരിച്ചതിന്റെയും ചിത്രങ്ങളും അദ്ദേഹത്തിന്റെ ചിത്രവും സഹിതമായിരുന്നു വാര്‍ത്ത.

ദുബായ് പത്രമായതിനാല്‍ ഏഷ്യന്‍ വംശജനാണ് ഈ ക്രൂരത കാട്ടിയ പിതാവെന്നും രക്ഷാപ്രവര്‍ത്തനത്തിനെത്തിയവരെ നടുക്കുന്നതായിരുന്നു അയാളുടെ പെരുമാറ്റമെന്നും ബുര്‍ഖിബാ പറഞ്ഞതായി എമിറേറ്റ് റിപ്പോട്ടില്‍ പറയുന്നു. പിന്നീട് ഈ വാര്‍ത്തയുടെ ചുവടു പിടിച്ചുപോയ മറ്റ് മാദ്ധ്യമങ്ങള്‍ തീവ്രവിശ്വാസിയായ പിതാവാണെന്നും വ്യക്തമാക്കുകയുണ്ടായി. എമിറേറ്റ്സ് 24/7 വാര്‍ത്ത പ്രകാരം 20 വയസുകാരിയായ മകളായിരുന്നു ദാരുണമായി കടലില്‍ മുങ്ങിമരിച്ചത്.

ദുബായിലെ ഒരു കടല്‍ത്തീരത്താണ് സംഭവം. കടലില്‍ വീണ 20കാരിയെ രക്ഷിക്കാന്‍ ലൈഫ് ഗാര്‍ഡ്സ് എത്തിയെങ്കിലും അവരെ ചീത്തവിളിച്ച് രക്ഷാപ്രവര്‍ത്തനത്തില്‍നിന്ന് പിന്തിരിപ്പിക്കുകയാണ് ഇയാള്‍ ചെയ്തത്. തന്റെ മകളെ അന്യപുരുഷന്മാര്‍ സ്പര്‍ശിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഇയാളുടെ വാദം. രക്ഷാപ്രവര്‍ത്തനത്തിനെത്തിയവരെ നടുക്കുന്നതായിരുന്നു അയാളുടെ പെരുമാറ്റമെന്നും ബുര്‍ഖിബാ വ്യക്തമാക്കുന്നു.

കുട്ടികളടക്കം ഒട്ടേറെപ്പേര്‍ ബീച്ചില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ 20കാരി പെട്ടെന്ന് കടലിലേക്ക് മുങ്ങിത്താഴുകയായിരുന്നു. രക്ഷിക്കാനായി ഇവര്‍ അലമുറയിട്ടതോടെയാണ് രക്ഷാപ്രവര്‍ത്തകര്‍ അവിടേക്ക് എത്തിയത്. എന്നാല്‍, രക്ഷാപ്രവര്‍ത്തകര്‍ക്ക് യുവതിയെ തൊടാനാവുന്നതിന് മുമ്പ് അച്ഛന്‍ അവരോട് കുപിതനാവുകയും പിടിച്ചുമാറ്റുകയും ചെയ്തു. അന്യപുരുഷന്മാര്‍ സ്പര്‍ശിക്കുന്നത് തന്റെ മകളെ ചീത്തയാക്കുമെന്ന വിശ്വാസത്തിലണ് പിതാവ് ഇത്തരമൊരു വിചിത്രമായ നടപടി സ്വീകരിച്ചതെന്നും ബുര്‍ഖിബാ പറഞ്ഞു. ഇയാള്‍ തടസ്സം നില്‍ക്കുന്നതിനിടെ പെണ്‍കുട്ടി കടലിലേക്ക് മുങ്ങിപ്പോവുകയും ചെയ്തു. പിന്നീട് രക്ഷാപ്രവര്‍ത്തകര്‍ തിരഞ്ഞെങ്കിലും കണ്ടെത്താനുമായില്ല. തന്റെ ഔദ്യോഗിക ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ സാധിക്കാത്ത അനുഭവമെന്ന് പറഞ്ഞാണ് അഹമ്മദ് ബുര്‍ഖിബാ ഇക്കാര്യം വിവരിച്ചത്.

ഇങ്ങനെയൊരു വാര്‍ത്ത പുറത്തുവന്നത് അറബ് ലോകത്തെ തന്നെ ഞെട്ടിച്ചിരുന്നു. ജീവന്‍ പോയാലും അന്യപുരുഷന്‍ മകളുടെയും ഭാര്യയുടെ ദേഹത്ത് തൊടുന്നത് തെറ്റാണെന്ന് ചിന്താധാരയുള്ള ഒരു വിഭാഗം ഇവിടെയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ വാര്‍ത്ത. ഇങ്ങനെയുള്ള സാഹചര്യതതിലാണ് ‘വെള്ളത്തില്‍ മുങ്ങി മരിക്കുന്ന നേരത്ത് ‘ഇക്കയല്ലാതെ ആരുമെന്നെ തൊടരുത്’ എന്ന് ഭൂമിയില്‍ ഒരു ഇത്തയും പറയില്ലെന്ന് ബഷീര്‍ വള്ളിക്കുന്നിന്റെ വാക്കുകളും ശ്രദ്ധേയമാകുന്നത്. എമിറേറ്റ് പത്രം തന്നെ പുറത്തുവിട്ട വാര്‍ത്തയെ വള്ളിക്കുന്ന് കണ്ടിട്ടില്ലെങ്കില്‍ അദ്ദേഹത്തോട് പറയാനുള്ളത് ‘ഊളത്തരം’ എഴുതുന്നതിന് മുമ്പ് ബഷീര്‍ വള്ളിക്കുന്നിന് അല്‍പ്പം മൂള നല്ലതാണ്’ എന്ന് തന്നെയാണ്.

Top