പാര്‍ലമെന്റിനകത്ത് കുഴഞ്ഞ് വീണ എംപി ഇ. അഹമ്മദ് അവിടെ വച്ച് തന്നെ മരണമടഞ്ഞിരുന്നു, ഇന്നലെ തന്നെ അത് പ്രഖ്യാപിക്കാതിരിക്കാന്‍ സര്‍ക്കാരിന് എന്തായിരുന്നു തടസ്സം; മാധ്യമ പ്രവര്‍ത്തകന്റെ ഫേസ്ബുക്ക് കുറിപ്പ്

പാര്‍ലമെന്റിനകത്ത് കുഴഞ്ഞ് വീണ എംപി ഇ. അഹമ്മദ് അവിടെ വച്ച് തന്നെ മരണമടഞ്ഞെന്നും ഡോക്ടറായിരുന്ന കേന്ദ്ര സഹമന്ത്രിയ്ക്ക് പോലും ഇതറിയാമായിരുന്നുവെന്നും ബജറ്റ് റിപ്പോര്‍ട്ടിനെത്തിയ മാധ്യമ പ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ്. താന്‍ മനസ്സിലാക്കിയിടത്തോളം പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ വെച്ചുതന്നെ ഇ അഹമ്മദ് മരിച്ചിരുന്നുവെന്ന് മാധ്യമപ്രവര്‍ത്തകനായ റഷീദുദ്ദിന്‍ അല്‍പ്പറ്റ ഫെയ്സ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹം കുഴഞ്ഞുവീണയുടന്‍ അടുത്തെത്തിയ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളില്‍ ഒരാള്‍ പറഞ്ഞത് മരണം സംഭവിച്ചുവെന്നാണെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ റഷീദുദ്ദിന്‍ പറയുന്നു. അടുത്തെത്തിയ കേന്ദ്രസഹമന്ത്രി ഡോക്ടറായിരുന്നിട്ട് പോലും യാഥാര്‍ത്ഥ്യം മറച്ചുവെച്ചുവെന്നും ഇദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് മരിച്ച വ്യക്തിയെ വെന്റിലേറ്ററിലേക്ക് നീക്കാന്‍ റാം മനോഹന്‍ ലോഹ്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ തീരുമാനിച്ചതെന്നും അദ്ദേഹം ചൂണ്ടികാണിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ചുവടെ:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബജറ്റിന്റെ തിരക്കില്‍ പെട്ടുപോയതു കൊണ്ട് ഈ കുറിപ്പ് അല്‍പ്പം വൈകി. എങ്കിലും ഇത് പറയാതെ വയ്യ. ഞാന്‍ മനസ്സിലാക്കിയിടത്തോളം ഇ അഹമ്മദ് സാഹിബ് ഇന്നലെ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ആണ് അന്തരിച്ചത്. അദ്ദേഹം കുഴഞ്ഞു വീണ ഉടനെ അടുത്തെത്തിയ കോണ്ഗ്രസ്സിന്റെ മുതിര്‍ന്ന നേതാക്കളില്‍ ഒരാള്‍ പറഞ്ഞത് അപ്പോള്‍ തന്നെ മരണം സംഭവിച്ചിരുന്നു എന്നാണു. സ്വന്തം പാര്‍ട്ടിക്കാര്‍ക്കും ഈ സത്യം അറിയാതിരിക്കില്ല എന്നാണു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നത്. അവരില്‍ പലരും ഇന്നലെ ഫോണ്‍ എടുക്കുന്നുണ്ടായിരുന്നില്ല. സാഹിബ് വീണതിനു ശേഷം സീറ്റിലേക്കെത്തെത്തിയ കേന്ദ്ര സഹമന്ത്രി ഒരു ഡോക്ടര്‍ ആയിരുന്നിട്ടു പോലും ഈ യാഥാര്‍ത്ഥ്യം മറച്ചു വെച്ച് കൃതിമ ശ്വാസം നല്‍കാന്‍ നിര്‍ദേശിക്കുകയും മറ്റുള്ളവരെ സ്ഥലത്ത് നിന്നും മാറ്റി നിര്‍ത്തുകയും ആയിരുന്നു. പിന്നീട് ആര്‍.എം.എല്‍ ആശുപത്രിയില്‍ എത്തി ഇതേ നിര്‍ദേശം അവിടത്തെ ഡോക്ടര്‍മാര്‍ക്ക് ഈ മന്ത്രി നല്‍കുകയും ചെയ്തു. മരിച്ച വ്യക്തിയെ വെന്റിലേറ്ററിലേക്ക് നീക്കിയതു ഇങ്ങനെയാണത്രേ. രാഷ്ട്രീയം മനുഷ്യനെ ഇത്രയും തരം താഴ്ത്തുമോ ആവൊ? ഇന്നലെ തന്നെ അത് പ്രഖ്യാപിച്ചിരുന്നു എങ്കില്‍ എന്തായിരുന്നു ഈ സര്‍ക്കാരിന്റെ തടസ്സം?

Top