![](https://dailyindianherald.com/wp-content/uploads/2016/04/vs-reporter.png)
തിരുവനന്തപുരം: അഴിക്കോട് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം വി നികേഷ് കുമാറിനെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ശക്തമായി രംഗത്തെത്തിയതോടെ വിഎസിനെ തോല്‍പ്പിക്കാനുള്ള രഹസ്യ അജണ്ടകളുമായി റിപ്പാര്‍ട്ടര്‍ ചാനലും. നികേഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള ചാനല്‍ കഴിഞ്ഞ ദിവസം മുതല്‍ വിഎസിനെതിരെ യുള്ള വാര്‍ത്തകള്‍ തേടിപിടിച്ച് റിപ്പോര്‍ട്ട് ചെയ്തുതുടങ്ങി. വിഎസിനെതിരായി കാംപയിന്‍ നടത്താന്‍ നികേഷ് നല്‍കിയ നിര്‍ദ്ദേശമനുസരിച്ചാണ് ഈ നീക്കം. അതേ സമയം വിഎസിനെ കടന്നാക്രമിക്കാനുള്ള ചാനലിന്റെ നീക്കത്തോട് റിപ്പോര്‍ട്ടറിലെ പല മാധ്യമ പ്രവര്‍ത്തകരും പരസ്യമായ വിയോജിപ്പ് പ്രകടിപ്പിച്ചതാണ് അറിവ്.
മലമ്പുഴ മണ്ഡലത്തില്‍ വിഎസിനെ തോല്‍പ്പിക്കാന്‍ രണ്ടു വിവാദ വ്യവസായികളാണ് മുന്നില്‍ നില്‍ക്കുന്നത്. മലബാര്‍ സിമന്റുമായി കോടികളുടെ അഴിമതി ആരോപണത്തില്‍ പെട്ട വ്യാവസായിയും തൃശൂരില്‍ നിന്നുളള മറ്റൊരു വ്യവസായിയുമാണ് വെള്ളാപ്പള്ളി നടേശന്റെ നീക്കങ്ങള്‍ക്ക് രഹസ്യ പിന്തുണ നല്‍കിയിരിക്കുന്നത്. വിഎസിനെ തോല്‍പ്പിക്കാനുള്ള രഹസ്യ സംഘത്തിനൊപ്പം റിപ്പോര്‍ട്ടര്‍ ചാനലിനെയും കൂട്ടികെട്ടാനുള്ള നീക്കത്തെയാണ് ചില റിപ്പോര്‍ട്ടര്‍മാര്‍ എതിര്‍ക്കുന്നത്.
വിഎസിനെതിരെ കാംപയിന്‍ നടത്താന്‍ നിര്‍ദ്ദേശം ലഭിച്ച ഉടനെ ഇക്കാര്യം നികേഷ് കുമാറിനെ വിളിച്ച് ചില മാധ്യമ പ്രവര്‍ത്തകര്‍ വ്യക്തമാക്കുകയും ചെയ്തു. സിപിഎമ്മിലെ വിഎസ് വിഭാഗത്തോട് പരസ്യമായി എന്നും കൂറുപുലര്‍ത്തിയ മാധ്യമ പ്രവര്‍ത്തകരാണ് റിപ്പോര്‍ട്ടറിലുള്ളത്. നികേഷ് കുമാറിന്റെ ഇടതു സ്ഥാനാര്‍ത്ഥിത്വത്തെയും ഇവര്‍ പിന്തുണച്ചിരുന്നു. എന്നാല്‍ വിഎസ് നികേഷിനെതിരെ യുദ്ധം പ്രഖ്യാപിച്ചതോടെയാണ് ഇവരും നിലപാട് മാറ്റിയത്. വിഎസിനെതിരെ ഇനി വാര്‍ത്തകള്‍ വന്നാല്‍ കൂട്ടരാജിയായിരിക്കും റിപ്പോര്‍ട്ടറില്ലെന്നാണ് സൂചന.
മാസങ്ങളായി ശമ്പളം മുടങ്ങിയട്ടും ഇത്തരത്തില്‍ ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നില്ല. ഇതോടെ നികേഷ് കുമാറും പ്രതിരോധത്തിലായി. വിവാദ വ്യാവസായിക്കൊപ്പം നിന്ന് മലമ്പുഴയില്‍ വിഎസ് അച്യുതാനന്ദനെ തോല്‍പ്പിക്കാനുള്ള നീക്കത്തിന് പിന്തുണ നല്‍കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ടറിലെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിനോട് പറഞ്ഞു. ജീവനക്കാര്‍ ആരെങ്കിലും ഈ സാഹചര്യത്തില്‍ രാജിവച്ചാല്‍ കൂടുതല്‍ പ്രശ്‌നങ്ങളായിരിക്കും സൃഷ്ടിക്കുകയെന്നതിനാല്‍ വിഎസിനെതിരായ നീക്കത്തില്‍ നിന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍ തല്‍ക്കാലം പിന്‍മാറിയേക്കുമെന്നാണ് ജീവനക്കാരുടെ പ്രതീക്ഷ.