തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ചാനല്‍ എംവി എംവി നികേഷ് കുമാറിനെതിരെ വീണ്ടും പരാതി. മുന്‍ സെയില്‍സ് വിഭാഗം മേധാവി ആര്‍ രാധാകൃഷ്ണനാണ് പരാതിയുമായി രംഗത്തെതിയിരിക്കുന്നത്.
ഈ പാരതിയില്‍ രാധാകൃഷ്ണന്റെ മൊഴി രേഖപ്പെടുത്തി കേസെടുക്കാനാണ് ഡിജിപി നല്‍കിയ നിര്‍ദ്ദേശം. ഡിജിപിക്ക് പരാതി നല്‍കിയതിനൊപ്പം രാധാകൃഷ്ണന്‍ എറണാകുളം പൊലീസിനും പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ നികേഷ് കുമാര്‍ സമ്മര്‍ദ്ദം ആരംഭിച്ചതായാണ് സൂചന. ഇത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് മൊഴിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. കേസും രജിസ്റ്റര്‍ ചെയ്യും.
ഇതോടൊപ്പം റിപ്പോര്‍ട്ടര്‍ ടിവിയില്‍ 2012 സെപ്റ്റംബര്‍ മുതല്‍ 2016 ഫെബ്രുവരി വരെ ജോലി ചെയ്തതിന് നല്‍കേണ്ട ശമ്പളവും ആനുകൂല്യവും ഇതുവരെ കൃത്യമായി നല്‍കിയട്ടില്ല. സേവന നികുതി അടയ്ക്കാത്തതിന് 2015 മാര്‍ച്ച് 23ന് നികേഷ് കുമാറിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഭാര്യയുടെ കെട്ടുതാലി അടക്കമുള്ള ആഭരണങ്ങള്‍ മുത്തൂറ്റ് ഫിനാന്‍സില്‍ പണയപ്പെടുത്തി നികേഷ് കുമാറിന് നല്‍കിയതായും രാധാകൃഷ്ണന്റെ പരാതിയില്‍ പറയുന്നു.
റിപ്പോര്‍ട്ടര്‍ ടിവിയുടെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിന് വേണ്ടി ഞാന്‍ മൊത്തം 29 ലക്ഷം രൂപ പല ഘട്ടങ്ങളിലായി കമ്പനിയുടെ അക്കൗണ്ടിലേക്ക് ഷെയറായി മാറ്റാമെന്ന നികേഷ് കുമാറിന്റെ ഉറപ്പിന്‍ മേല്‍ നല്‍കിയിട്ടുള്ളതാണ്. 2012 ഡിസംബര്‍ 31ന് 20 ലക്ഷം രൂപയും 2014 മെയ് 15ന് ആറരലക്ഷം രൂപയും 2014 ഒക്ടോബര്‍ അഞ്ചിന് രണ്ടരലക്ഷം രൂപയും ഞാന്‍ ഷെയര്‍ മണിയായി നല്‍കിയിട്ടുണ്ട്. എനിക്കുള്ള ഒരു ഓഹരിയും ഈ ദിവസം വരെ നല്‍കിയിട്ടില്ല. നികേഷ് കുമാര്‍ എന്നെ ഭംഗി വാക്കുകള്‍ പറഞ്ഞ് വിശ്വസിപ്പിച്ച്, ചതിച്ച്, എനിക്ക് മോഹനവാഗ്ദാനങ്ങള്‍ നല്‍കി ഘട്ടം ഘട്ടമായി ലക്ഷക്കണക്കിന് രൂപ വാങ്ങി ഓഹരി നല്‍കാതെ വഞ്ചിച്ചിരിക്കുന്നു. ഞാന്‍ പല തവണ ആവശ്യപ്പെട്ടിട്ടും കൃത്യമായ രീതിയില്‍ പറഞ്ഞ അവധി പ്രകാരം മേല്‍ പറഞ്ഞ ഓഹരികള്‍ തിരികെ നല്‍കിയില്ല.
ഏകദേശം എനിക്ക് 29 ലക്ഷം രൂപയുടെ ഓഹരികള്‍ നികേഷ് കുമാര്‍ വിശ്വാസവഞ്ചനയും ചതിയും നടത്തി നല്‍കിയിട്ടില്ല. ഓരോ ഘട്ടത്തിലും എന്നില്‍ നിന്ന് പണം നികേഷ് കുമാര്‍ വാങ്ങുന്ന സമയത്ത് പല വാഗ്ദാനങ്ങള്‍ നല്‍കുകയും എനിക്ക് അര്‍ഹമായ ഓഹരിയും കൂടാതെ അര്‍ഹമായ ലാഭ വിഹിതവും യഥാസമയം നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. മേല്‍ വാഗ്ദാനങ്ങളാല്‍ എന്നില്‍ ചതിപ്രയോഗം നടത്തുകയും ആ ചതിയിലൂടെ എനിക്ക് 29 ലക്ഷം രൂപയും നഷ്ടം ഉണ്ടാവുകയും അത്രയും ലാഭം നികേഷ് കുമാറിന് ഉണ്ടായിട്ടുള്ളതാണ്. സര്‍ എന്റെ കഴിഞ്ഞ 30 വര്‍ഷത്തെ അധ്വാനത്തിന്റെ ഫലമാണ് ഞാന്‍ നികേഷ് കുമാറിന് നല്‍കിയത്. എനിക്ക് സ്വന്തമായി വീടില്ല. വാടകവീട്ടിലാണ് താമസം. വയസായ അമ്മയും ഭാര്യയും എഞ്ചിനീയറിംങ്ങിന് പഠിക്കുന്ന ഒരു മകനുമുണ്ട്. മുമ്പോട്ടുള്ള എന്റെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് ഇപ്പോള്‍.
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ എന്റെ ശമ്പളത്തില്‍ നിന്നും നിയമാനുസൃതം പിടിച്ച ടിഡിഎസ് ഇതുവരെയും ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നികേഷ് കുമാര്‍ അടച്ചതായി കാണുന്നില്ല. ഇത് കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. എനിക്ക് കഴിഞ്ഞ അഞ്ച് വര്‍ത്തെ ഫോം 16 പ്രകാരമുള്ള രേഖകള്‍ ഇതുവരെയും ലഭിച്ചിട്ടില്ല. അതുപോലെ തന്നെ എന്റെ ശമ്പളത്തില്‍ നിന്നും നിയമാനുസൃതം പിടിച്ച പ്രൊവിഡണ്ട് ഫണ്ടും ഇതുവരെ അടച്ചതായി കാണുന്നില്ല. കഴിഞ്ഞ ഏഴ് മാസമായി നികേഷ് കുമാറിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. ഒരിക്കല്‍ പോലും എന്നോടൊന്ന് സംസാരിക്കാനുള്ള മാന്യതപോലും അദ്ദേഹം കാണിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. നികേഷ് കുമാറിനെതിരെ ലാലി ജോസഫ് മന്‍സൂര്‍ എന്നിവരും നേരത്തെ നികേഷിനെതിര പരാതി നല്‍കിയിരുന്നു. ഇതില്‍ ലാലി നല്‍കിയ പരാതിയില്‍ നികേഷും ഭാര്യയും അറസ്റ്റിന്റെ വക്കിലാണ്.