മാധ്യമ പ്രവര്‍ത്തക ലൈവ് റിപ്പോര്‍ട്ടിങ് നല്‍കുന്നതിനിടയക്ക് പീഡിപ്പിക്കാന്‍ ശ്രമം, വിശ്വസിക്കാന്‍ കഴിയില്ലെങ്കിലും ലക്ഷകണക്കിന് പ്രേക്ഷകര്‍ക്ക് മുന്നിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കൊളോണില്‍ കാര്‍ണിവല്‍ തത്സമയം റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരുന്ന ചാനല്‍ ലേഖികയെ മൂന്ന് ജര്‍മന്‍ യുവാക്കള്‍ ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന വിഡിയോയാണ് ജര്‍മ്മനിയെ നാണക്കേടിലാക്കി പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
ബെല്‍ജിയംകാരിയായ മാധ്യമപ്രവര്‍ത്തകയെയാണ് മൂന്ന് ജര്‍മന്‍ യുവാക്കള്‍ ചേര്‍ന്ന് തെരുവില്‍ മാനഭംഗപ്പെടുത്തിയത്. ചെവിക്കരികിലെത്തി ഇന്നുരാത്രി തന്റെ കൂടെ കിടക്കാന്‍ വരുന്നോ എന്ന് ചോദിച്ച യുവാവ് ഇവരെ കയറിപ്പിടിക്കുകയും ചെയ്തു. എസ്‌മെറാള്‍ഡ ലെയ്ബി എന്ന ലേഖികയാണ് അപമാനിക്കപ്പെട്ടത്.
ലൈവായി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ, തനിക്ക് പിന്നില്‍നിന്ന് യുവാക്കള്‍ അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുന്നത് എസ്‌മെറാള്‍ഡ അറിഞ്ഞിരുന്നില്ല. അഭയാര്‍ഥികളുടെ ആക്രമണം ഭയന്ന് 2000ത്തോളം പൊലീസുകാരെ ഇവിടെ വിന്യസിച്ചിരുന്നു. എന്നാല്‍, തത്സമയം നടന്ന ആക്രമണം തടയാന്‍ ആരുമുണ്ടായില്ല.
ബെല്‍ജിയം റേഡിയോ ടെലിവിഷനുവേണ്ടി കൊളോണ്‍ കാര്‍ണിവല്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു എസ്‌മെറാള്‍ഡ. താനും ക്യാമറാമാനും മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. യുവാക്കളെല്ലാം മദ്യപിച്ചിരുന്നു. പെട്ടെന്നുള്ള ആക്രമണം ചെറുക്കാന്‍ സാധിക്കാതിരുന്നത് അതുകൊണ്ടാണെന്ന് എസ്‌മെറാള്‍ഡ പറഞ്ഞു.
തന്റെ കഴുത്തന് പിന്നില്‍ ചുംബിച്ച യുവാക്കളിലൊരാള്‍ അസഭ്യം പറഞ്ഞു. കൊളോണില്‍ വിമന്‍സ് ഡേ ആഘോഷിക്കുകയായിരുന്നു അന്ന്. അതിന്റെ ഭാഗമായുള്ള ചുംബനമാകുമെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് യുവാക്കളുടെ ആവശ്യം മനസ്സിലായതെന്നും എസ്‌മെറാള്‍ഡ പറഞ്ഞു
ലൈവ് റിപ്പോര്‍ട്ടിങ് പൂര്‍ത്തിയാക്കിയശേഷമാണ് എസ്‌മെറാള്‍ഡ യുവാക്കള്‍ക്കുനേരെ തിരിഞ്ഞത്. തന്റെ ശരീരത്തില്‍ കയറിപ്പിടിച്ചവനുനേരെ കയര്‍ത്തെങ്കിലും, മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്ന അവര്‍ക്ക് കാര്യമൊന്നും പിടികിട്ടിയില്ലെന്ന് എസ്മറാള്‍ഡ പറഞ്ഞു