സ്വന്തം ലേഖകൻ
ലാഹോർ: വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെ വനിതാ റിപ്പോർട്ടറുടെ മുഖത്തടിച്ച പൊലീസുകാരനെതിരെ കേസെടുത്തു. പാക്കിസ്ഥാനിലെ കറാച്ചിയിലെ നസീമാബാദിലുള്ള ചാനൽ കെ21 ന്റെ റിപ്പോർട്ടർ സൈമാ കാൻവാളിന്റെ മുഖത്താണ് പൊലീസുകാരൻ അടിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഇവർ ചാനലിനു വേണ്ടി തത്സമയ വാർത്ത റിപ്പോർട്ട് ചെയ്യുകയായിരുന്നു സൈമ. ഇവർ ക്യാമറയ്ക്കു മുന്നിൽ നിന്നു വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെ പൊലീസുദ്യോഗസ്ഥൻ ക്യാമറയ്ക്കു മുന്നിലൂടെ നടന്നു. ഇതിനെ ചോദ്യം ചെയ്ത സൈമ ക്യാമറയ്ക്കു മുന്നിൽ കയറാതെ മാറി നിൽക്കണമെന്നു പൊലീസുകാരനോടു ആവശ്യപ്പെട്ടു. എന്നാൽ, വീണ്ടും ഇയാൾ ക്യാമറയ്ക്കു മുന്നിലൂടെ നടക്കുകയായിരുന്നു. ഇതേ തുടർന്നു യുവതി വീണ്ടും ക്യാമറയ്ക്കു മുന്നിൽ നിന്നു മാറണമെന്നു ഇയാളോടു ആവശ്യപ്പെട്ടു. എന്നാൽ, ഇയാൾ മാറാൻ തയ്യാറായില്ലെന്നു മാത്രമല്ല, യുവതിയെ ആക്രമിക്കുകയും ചെയ്തു. മുഖത്ത് അടിയ്ക്കുകയും ചെയ്തു.
ഇതേ തുടർന്നു മാധ്യമപ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത് എത്തി. തുടർന്നു ക്യാമറകളുമായി പൊലീസ് സ്റ്റേഷനിലേയ്ക്കു മാർച്ച് നടത്തി. തുടർന്നു പൊലീസുകാരനെതിരെ നടപടിയെടുക്കാമെന്നു അധികൃതർ ഉറപ്പു നൽകി. ഇതേ തുടർന്നാണ് മാധ്യപ്രവർത്തകർ സമരം അവസാനിപ്പിച്ചു മടങ്ങിയത്.