ന്യൂഡല്‍ഹി: വാര്‍ത്താവതരണത്തിലൂടെ വിവാദം വിതച്ച മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയുടെ വാര്‍ത്താചാനല്‍ റിപ്പബ്ലിക് ടി.വി പ്രവര്‍ത്തനമാരംഭിച്ചു. ശനിയാഴ്ച രാവിലെ ഗോസ്വാമിയുടെ ആമുഖ ഭാഷണത്തോടെയായിരുന്നു തുടക്കം. ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവും ജയിലില്‍ കഴിയുന്ന മുന്‍ എം.പി സയ്യിദ് ശഹാബുദ്ദീനും തമ്മില്‍ നടന്ന സംഭാഷണമാണ് ആദ്യമായി പുറത്തുവിട്ട വാര്‍ത്ത.
ടൈംസ് നൗ ചാനലില്‍ എഡിറ്റര്‍ഇന്‍ ചീഫ് ആയിരിക്കെ പുതിയ ചാനല്‍ പ്രഖ്യാപനവുമായി കഴിഞ്ഞ നവംബറിലാണ് അര്‍ണബ് രാജിവെച്ചത്. രാജ്യസഭ എം.പി രാജീവ് ചന്ദ്രശേഖര്‍ നേതൃത്വം നല്‍കുന്ന ഏഷ്യാനെറ്റ് ന്യൂസ് ഒാണ്‍ലൈന്‍, അര്‍ണബിെന്‍റ തന്നെ എസ്.എ.ആര്‍.ജി മീഡിയ ഹോള്‍ഡിങ് എന്നിവയുടെ സംയുക്ത സംരംഭമായാണ് ചാനല്‍ തുടങ്ങുന്നത്. ഹോട്സ്റ്റാര്‍ വഴി ഒാണ്‍ലൈനിലും തത്സമയ സംപ്രേഷണം ലഭ്യമാണ്.