ദുബായ്: കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനിടെയുണ്ടായ വെടിക്കെട്ട് ദുരന്തത്തില്‍ ഇരകളായവര്‍ക്ക് വ്യവസായികളായ എം.എ യൂസഫലിയും രവിപിള്ളയും സഹായ ധനം പ്രഖ്യാപിച്ചു. ദുരന്തത്തില്‍ മരിച്ചവരുടെ കൂടുംബങ്ങള്‍ക്ക് ഒരുലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവുമാണ് ലുലു ഗ്രൂപ്പ് ചെയര്‍മാനായ എംഎ യൂസഫലി പ്രഖ്യാപിച്ചത്.
അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഒരുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 25,000 രൂപയും നല്‍കുമെന്ന് ആര്‍പി ഗ്രൂപ്പ് ചെയര്‍മാന്‍ രവിപിള്ള പറഞ്ഞു. നൂറിലേറെ പേര്‍ മരിക്കുകയും 250 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത വെടിക്കെട്ടപകടത്തില്‍ അകപ്പെട്ടവര്‍ക്ക് കൂടുതല്‍ സഹായം വേണ്ടിവന്നാല്‍ അത് പിന്നീട് പരിഗണിക്കുമെന്നും ഇരുവരും അറിയിച്ചു.
അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍ നാല് ലക്ഷം രൂപയും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.