വീട്ടിലെ കീടാണുക്കളുടെ വിഹാര കേന്ദ്രം ഏതാണെന്ന ചോദിച്ചാല്‍ പലരും കൈ ചൂണ്ടും, ബാത്ത് റൂമിലേക്ക്. എന്നാല്‍ ബാത്ത് റൂമിനേക്കാള്‍ പേടിക്കേണ്ട മറ്റൊരു കാര്യമുണ്ടെന്നാണ് ഗവേഷകര്‍ ഇപ്പോള്‍ പറയുന്നത്. ടീ ബാഗുകളാണ് അവ.
ടോയ്‌ലറ്റ് സീറ്റിനേക്കാള്‍ 17 മടങ്ങ് കീടാണുക്കള്‍ ഈ ഓഫീസ് ടീ ബാഗില്‍ ഉണ്ടാകാമെന്നാണ് പുതിയ പഠനം വെളിപ്പെടുത്തുന്നത്. ഒരു ഓഫീസ് ടീബാഗിലെ കീടാണുക്കളുടെ സാന്നിധ്യം 3,785 ആണ്. ടൊയ്‌ലറ്റ് സീറ്റിലാവട്ടെ ഇത് 220.
ഇനിഷ്യല്‍ വാഷ്‌റൂം ഹൈജീന്‍ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. അടുക്കളയില്‍ ഉപയോഗിക്കുന്ന വസ്തുക്കളിലെ ബാക്റ്റീരിയകളുടെ സാന്നിധ്യത്തെ കുറിച്ച നടത്തിയ പഠനമാണ് ടീ ബാഗ് സൃഷ്ടിക്കുന്ന ഗുരുതര പ്രശ്‌നങ്ങളിലേക്ക് വിരല്‍ചൂണ്ടിയത്.
കെറ്റിലിന്റെ കൈപ്പിടി, കപ്പിന്റെ മുകള്‍ ഭാഗം, ഫ്രിഡ്ജിന്റെ ഡോര്‍ പിടി എന്നിവയാണ് ടീ ബാഗിന് പിന്നാലെ ബാക്റ്റീരിയ ഏറ്റവും കൂടുതല്‍ അടിയുന്ന ഇടം. 1,000 ജോലിക്കാര്‍ക്കിടയില്‍ പോള്‍ നടത്തിയായിരുന്നു പഠനത്തിന് ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചത്. സഹപ്രവര്‍ത്തകര്‍ക്കായി ഓഫീസില്‍ ചായ ഉണ്ടാക്കുന്നവര്‍ ചായ ഉണ്ടാക്കുന്നതിന് മുന്‍പ് കൈ കഴുകാറില്ലെന്ന് പോള്‍ റിസല്‍ട്ടില്‍ നിന്നും വ്യക്തമായി