ലോക ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ മറികടന്നു ?

ലണ്ടന്‍: ലോക ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ മറികടന്നോ….? അങ്ങിനെയാണ് അമേരിക്കയിലെ ഗവേഷകര്‍ അവകാശപ്പെടുന്നത്.

ലോകത്ത് ഏറ്റവും ഉയര്‍ന്ന ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാണെന്ന് അമേരിക്കന്‍ ഗവേഷകന്‍. ജനസംഖ്യയില്‍ ചൈനയെ മറികടന്നാണ് ഇന്ത്യ ഈ നേട്ടത്തിലെത്തിയത്. ഇന്ത്യയില്‍ 133 കോടി ജനങ്ങളുണ്ടെന്ന് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. 2022-ല്‍ ചൈനയെ ഇന്ത്യ മറികടക്കുമെന്നാണ് യുഎന്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പുതിയ വെളിപ്പെടുത്തലോടെ വീണ്ടും ഇക്കാര്യം യുഎന്‍ പരിശോധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

137 കോടി ജനസംഖ്യയുണ്ടെന്ന ചൈനയുടെ അവകാശവാദം തെറ്റാണെന്നും വര്‍ഷങ്ങളായി ഒരു കുട്ടി മാത്രം അനുവദിക്കപ്പെട്ട രാജ്യത്ത് 129 കോടി ജനങ്ങളേ ഇപ്പോള്‍ ഉള്ളൂവെന്നും അമേരിക്കയിലെ വിസ്‌കോണ്‍സിന്‍ യൂണിവേഴ്‌സിറ്റി ഗവേഷകനായി ഫുക്‌സിയാന്‍ കണക്കുകള്‍ നിരത്തി ചൂണ്ടിക്കാട്ടി. പ്രത്യുല്‍പാദന നിരക്ക് ഒരു സ്ത്രീക്ക് 1.6 ആണെന്ന് ചൈനീസ് സര്‍ക്കാര്‍ പറയുന്നത് ശരിയല്ലെന്നും 1.05 മാത്രമേ ഉള്ളൂവെന്നും യി ഫുക്‌സിയാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ചൈനയിലെ ‘ഒറ്റ കുട്ടി’ നയത്തിന്റെ വിമര്‍ശകന്‍ കൂടിയായ അദ്ദേഹം ചൈനയിലെ പെക്കിങ്ങ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന പൊതു പരിപാടിയിലാണ് തന്റെ നിലപാടുകള്‍ നിരത്തിയത്.

Top