അസാധുവായ’97 ശതമാനം നോട്ടും ബാങ്കില്‍ തിരിച്ചെത്തി.കള്ളപ്പണക്കാരെ കുടുക്കാന്‍ നടപ്പാക്കിയ നോട്ട് അസാധുവാക്കല്‍ പദ്ധതി പൊളിഞ്ഞു

ന്യൂഡല്‍ഹി:പ്രധാനമന്ത്രി മോദിക്ക് കനത്ത തിരിച്ചടി.’അസാധുവായി’ 97 ശതമാനം നോട്ടും ബാങ്കില്‍ തിരിച്ചെത്തി. 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ നടപടി ഫലം കാണാതെ അവസാനിക്കുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നു . അസാധുവാക്കിയ നോട്ടുകളില്‍ 97 ശതമാനവും ഡിസംബര്‍ 30 നകം തന്നെ ബാങ്കുകളില്‍ തിരിച്ചെത്തിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. 14.97 ലക്ഷം കോടി രൂപയുടെ 500, 1000 നോട്ടുകള്‍ ബാങ്കില്‍ തിരിച്ചെത്തിയെന്നാണ് പ്രമുഖ സാമ്പത്തിക മാധ്യമമായ ബ്ലൂംബര്‍ഗിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തത്. ഡിസംബര്‍ 30 വരെയുള്ള കണക്കാണിത്.

നോട്ട് അസാധുവാക്കല്‍ നടപടിയില്‍ ജനത്തിന്റെ കടുത്ത എതിര്‍പ്പ് നേരിടുന്നതിന് പിന്നാലെയാണ് ബിജെപി സര്‍ക്കാരിനെ വെട്ടിലാക്കി പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത് . അസാധുവാക്കിയ നോട്ടുകളില്‍ 97 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന ബ്ലൂംബെര്‍ഗിന്റെ വാര്‍ത്തയാണ് സര്‍ക്കാരിനെ വെട്ടിലാക്കിയിരിക്കയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി 15.04 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് അസാധുവാക്കിയത്. ഇതില്‍ അഞ്ച് ലക്ഷം കോടിയോളം രൂപ ബാങ്കുകളില്‍ തിരിച്ചെത്തില്ലെന്ന പ്രതീക്ഷയാണ് സര്‍ക്കാരിനുണ്ടായിരുന്നത്. എന്നാല്‍,
ഡിസംബര്‍ 30 വരെ 14.97 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ തിരിച്ചെത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഈ കണക്ക് ശരിയാണെങ്കില്‍ കേന്ദ്രത്തിന്റെ പദ്ധതി പാളിയെന്ന് വ്യക്തമാണ്.കള്ളപ്പണക്കാരെ കുടുക്കാന്‍ നടപ്പാക്കിയ നോട്ട് അസാധുവാക്കല്‍ പദ്ധതി ഇതോടെ അസ്ഥാനത്തായിരിക്കുകയാണ്. പുതിയ കണക്കുകള്‍ പുറത്തുവരുന്നതോടെ ബിജെപിയുടെ വാദങ്ങള്‍ പൊളിയുകയാണ്.

ഡിസംബര് 30 വരെ 15 ലക്ഷം കോടിയോളം രൂപ തിരിച്ചെത്തിയോ എന്ന ചോദ്യത്തിന് കൃത്യമായ സംഖ്യ തനിക്കറിയില്ല എന്നായിരുന്നു ധനകാര്യമന്ത്രി അരുണ് ജെയ്റ്റിലിയുടെ പ്രതികരണം. എത്ര തുകയുടെ നോട്ടുകള് തിരിച്ചെത്തി എന്ന വിഷയത്തില്‍ ഡിസംബര്‍ 10 വരെയുള്ള കണക്ക് മാത്രമാണ് സര്ക്കാര്‍ പുറത്തുവിട്ടത്. ഡിസംബര്‍ 10 വരെ 12.44 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ തിരിച്ചെത്തിയെന്ന് റിസര്വ് ബാങ്ക് തന്നെ വ്യക്തമാക്കിയിരുന്നു.നോട്ട് മാറ്റിവാങ്ങാനുള്ള സമയം പൂര്ണമായും അവസാനിക്കുന്നതിന് മുമ്പ് തന്നെയാണ് 97 ശതമാനത്തിലധികം നോട്ടും തിരിച്ചെത്തിയിരിക്കുന്നത്. നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിച്ച നവംബര്‍ ഒമ്പത് മുതല് ഡിസംബര്‍ 30 വരെയുള്ള കാലത്ത് വിദേശത്തായിരുന്ന ഇന്ത്യക്കാര്ക്ക് മാര്ച്ച് 31 വരെ അസാധു നോട്ടുകള് മാറ്റിവാങ്ങാന് സമയം ശേഷിക്കുന്നുണ്ട്. വിദേശ ഇന്ത്യക്കാര്‍ക്ക് അവരുടെ നോട്ടുമാറ്റാന്‍ ജൂണ് 30 വരെയും സമയം ശേഷിക്കുന്നുണ്ട്. ആര്ബി.ഐ ഓഫീസുകളില് അസാധു നോട്ടുകള് തിരിച്ചേല്പ്പിക്കാനുള്ള സമയം മൂന്നു മാസം ശേഷിക്കുന്നു.തിരിച്ചെത്തിയ നോട്ടുകളുടെ കണക്കെടുപ്പ് റിസര്‍വ് ബാങ്ക് തുടരുകയാണ്

Top