കൊല്ലം: അമൃതാനന്ദമയി മഠത്തിന് മുകളില്‍ നിന്ന് ചാടി വിദേശ വനിത ആത്മഹത്യ ചെയ്തു. ബ്രിട്ടീഷ് സ്വദേശിയായ സ്റ്റെഫേഡ് സിയോന ആണ് മരിച്ചത്. കരുനാഗപ്പള്ളി വള്ളിക്കീഴ് സ്ഥിതി ചെയ്യുന്ന അമൃതാനന്ദമയി മഠത്തിന്‍റെ കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി സ്റ്റെഫെഡ് സിയോന ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് റിപ്പോർട്ട്. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് സംഭവമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത് 45 വയസുകാരിയായ സ്റ്റെഫേഡ് സിയോന ഫെബ്രുവരിയിലായിരുന്നു കേരളത്തിലെത്തുന്നത്. കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സ്വദേശത്തേക്ക് പോകാൻ സാധിക്കാതിരുന്ന ഇവർ മാനസിക അവ്‌സസ്ഥതകൾ പ്രകടിപ്പിച്ചിരുന്നുവെന്നാണ് അമൃതാനന്ദമയി മഠം അധികൃതര്‍ അവകാശപ്പെടുന്നത്.
മഠത്തിന്‍റെ പ്രധാനകെട്ടിടത്തിന്‍റെ 11-ാം നിലയില്‍ നിന്നാണ് യുവതി താഴേക്ക് ചാടിയത്. പ്രധാന ഫ്ലാറ്റിന്റെ ഏഴാം നിലയിലേക്കാണ് വീണ ഫിയോന വീണത്. ഇന്ന് ഉച്ചയ്ക്കും യുവതി ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. കായലില്‍ ചാടി മരിക്കാനായിരുന്നു ആദ്യം ശ്രമം നടത്തിയത്. പോലീസെത്തി അനുനയിപ്പിച്ചതിന് ശേഷമായിരുന്നു ഇവര്‍ ഈ ശ്രമത്തില്‍ നിന്നും പിന്തിരിഞ്ഞത്. എന്നാല്‍ രാത്രി ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്നവര്‍ ഭജനയ്ക്ക് പോയ സമയത്ത് ഇവര്‍ വീണ്ടും കെട്ടിടത്തിന് മുകളിലേക്ക് കയറിയുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. മാനസിക പ്രശ്നം പ്രകടിപ്പിച്ചിരുന്ന ഇവരെ നാട്ടിലേക്ക് തിരികെ അയക്കുന്നതിന് ശ്രമം നടത്തിവരികയായിരുന്നെന്നും അതിനിടയിലാണ് ദാരുണമായ സംഭവം ഉണ്ടായതെന്നും മഠം അധികൃതർ പറഞ്ഞു. മൃതദേഹം ഇപ്പോള്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപ്രതിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അസ്വാഭാവിക മരണത്തിന് കരുനാഗപ്പള്ളി പോലീസ് കേസെടുത്തിട്ടുണ്ട് എന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.