എന്നിസ് : വോയ്സ് ഓഫ് പീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ മുതിര്‍ന്നവരക്കും, ടീനേജിനേഴ്സിനും / യുവതീ യുവാക്കള്‍ക്കുമായി 2017ജൂലായ് 17,18,19 & 20 തിയതികളില്‍ കൗണ്ടി ക്ലയറിലെ, എന്നീസിലുള്ള സെന്റ് .ഫ്ലാന്നൻസ് കോളേജില്‍വച്ച് നടത്തപ്പെടുന്ന നാലു ദിവസത്തെ റസിഡന്‍ഷ്യല്‍ ഇംഗ്ലീഷ് ധ്യാനത്തിന്റെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി.ജൂലായ് പതിനേഴിന് വൈകുന്നേരം മുന്ന് മണിക്ക് തുടങ്ങി, ജൂലായ് ഇരുപതിന് വൈകുന്നേരം അഞ്ചുമണിക്ക് റസിഡന്‍ഷ്യല്‍ ധ്യാനം അവസാനിക്കും. ധ്യാനത്തിന്റെ രജിസ്ട്രേഷന്‍ അവസാനഘട്ടത്തിലാണ്.
ബ്രദര്‍ റെജി കൊട്ടാരവും, ഫാദർ.ആന്റിസൺ ആന്റണി ഇറ്റലിയും, കെയ്റോസ് യൂത്ത് മിനിസ്ടറി അമേരിക്കയും ചേര്‍ന്നാണ് ധ്യാനത്തിന് നേതൃത്വം നല്‍കുന്നത്. ഒരേ ദിവസംതന്നെ മൂന്ന് സ്റ്റേജ്കളിലായി മുതിർന്നവർക്കും, ടീനേജേർസിനും, യൂത്തിനുമായി പ്രതേകം ധ്യാനം നടത്തപ്പെടുന്നതാണ്.റസിഡന്‍ഷ്യല്‍ ധ്യാനത്തിൽ പങ്കെടുക്കുന്നവർക്ക് ബ്രദര്‍. റെജി കൊട്ടാരത്തെ നേരിൽ കണ്ട് പ്രാർത്ഥിക്കുവാൻ അവസരമുണ്ടായിരിക്കുന്നതാണ്.
കെയ്റോസ് മിനിസ്ടറി അമേരിക്കയുടെ,യൂത്ത് ടീമിലെ മുഴുവന്‍ ആളുകളും ആദ്യമായാണ് അയര്‍ലണ്ടില്‍ ധ്യാനം നയിക്കുന്നത്. വോയ്സ് ഓഫ് പീസ് മിനിസ്ട്രിയുടെ പേട്രണും,ആര്‍ച്ച് ബിഷപ്പുമായ കിറന്‍ ഒ’ റയ്ലീ, ദിവ്യബലിയോടെ നാലു ദിവസത്തെ, റസിഡെന്‍ഷ്യല്‍ ധ്യാനത്തിന്റെ ഉത്ഘാടനം നിര്‍വ്വഹിക്കും.
സെന്റ് .ഫ്ലാന്നൻസ് കോളേജില്‍ തന്നെ താമസത്തിനും, ഭക്ഷണത്തിനുമുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.ധ്യാനകേന്ദ്രത്തിന്റെ അടുത്ത് ബസിനും, ട്രെയിനും സ്റ്റോപ്പ് ഉണ്ട്. ഫ്രീ കാര്‍ പാര്‍ക്കിംഗ് സൗകര്യവും ഉണ്ട്.വളരെ പരിമിതമായ സീറ്റുകളൾകുടി മാത്രം ബാക്കിയുള്ളതിനാൽ,
ഇനിയും രജിസ്‌ട്രേഷന് താൽപര്യമുള്ളവർ, എത്രയും വേഗം താഴെപ്പറയുന്നവരുമായി ബന്ധപ്പെടേണ്ടതാണ്.
കുടുതല്‍വിവരങ്ങള്‍ക്ക് ,
പ്രദീബ് 0873159728
ജോമോന്‍ 0894461284
മൈക്കിള്‍ 0868327844
കേ 0879912047