സ്വന്തം ലേഖകൻ
ബാംഗ്ലൂർ : കർണ്ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ രാജിവച്ചു. യെദ്യൂരപ്പ രാജി പ്രഖ്യാപനം നടത്തിയത് ഉപാധികളോടെയാണ്. തന്റെ മക്കളായ ബി.വൈ.വിജയേന്ദ്രയെ ഉപമുഖ്യമന്ത്രി സ്ഥാനത്തും ബി.വൈ രാഘവേന്ദ്രയെ മന്ത്രിസഭയിലും പരിഗണിക്കമെന്നാണ് യെദ്യൂരപ്പ മുന്നോട്ട് വച്ച പ്രധാന ആവശ്യം.
മന്ത്രിസഭ രണ്ട് വർഷം തികയുന്ന ഈ ദിവസം തന്നെയാണ് യെദ്യൂരപ്പ രാജി വച്ചത്. യെദ്യൂരപ്പ വൈകിട്ട് നാല് മണിയ്ക്ക് ഗവർണറെ കാണും. .
പ്രധാനമന്ത്രി നരേന്ദ്രമോദിയിലും അമിത് ഷായിലും ജെ പി നദ്ദയിലും തനിക്ക് വിശ്വാസമുണ്ടെന്നും രാജിക്കാര്യത്തിൽ കേന്ദ്രമാണ് തീരുമാനമെടക്കേണ്ടതെന്നും യെദ്യൂരപ്പ നേരത്തെ അറിയിച്ചിരുന്നു.
2023 നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ആലോചനകൾ കേന്ദ്രം തുടങ്ങുന്നത്. അതിനിടെ യെദ്യൂരപ്പയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ലിംഗായത്ത് വീരശൈവ സന്യാസി സമൂഹത്തിന്റെ സമ്മേളനം ആരംഭിച്ചിട്ടുണ്ട്.
ഇന്ന് ബി.ജെ.പി ദേശീയ നേതൃത്വത്തെ ഏറെ പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ട്